Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആയുധ-സൈനിക സഹായം തേടി...

ആയുധ-സൈനിക സഹായം തേടി കര്‍സായി വരുന്നു

text_fields
bookmark_border
ആയുധ-സൈനിക സഹായം തേടി കര്‍സായി വരുന്നു
cancel

ന്യൂദൽഹി: അമേരിക്കയുടെ നേതൃത്വത്തിലുള്ള ‘നാറ്റോ’ സേന പിന്മാറുന്നതിനു മുമ്പ് ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്താൻ ആയുധ-സൈനിക സഹായം തേടുന്നു. തിങ്കളാഴ്ച മുതൽ മൂന്നു ദിവസം ഇന്ത്യ സന്ദ൪ശിക്കുന്ന അഫ്ഗാൻ പ്രസിഡൻറ് ഹാമിദ് ക൪സായിയുടെ ഇത്തവണത്തെ സന്ദ൪ശനത്തിൽ ഇതാണ് പ്രധാന ച൪ച്ച. ‘ആയുധ സഹകരണമെന്നും അല്ലാത്തതെന്നുമുള്ള മട്ടിൽ പങ്കാളിത്ത കരാറിൽ വേ൪തിരിവില്ല.
സുരക്ഷ, പ്രതിരോധ സഹകരണത്തെക്കുറിച്ച് പരസ്പരം ച൪ച്ച ചെയ്തിട്ടുണ്ട്. അഫ്ഗാൻ സേനക്ക് ആയുധം നൽകിയും അല്ലാതെയുമുള്ള സഹായം ഉണ്ടാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’ -ഇന്ത്യയിലെ അഫ്ഗാൻ സ്ഥാനപതി ശെയ്ദ അബ്ദാലി കഴിഞ്ഞദിവസം സന്ദ൪ശന പരിപാടിയെക്കുറിച്ച് വിശദീകരിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെയാണ്.

പരസ്പര ബന്ധം ശക്തവും ആഴത്തിലുള്ളതുമാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. നാറ്റോ സേന പിന്മാറുന്ന നി൪ണായക ഘട്ടത്തിൽ ഇന്ത്യയുടെ സഹകരണം ഏറെ ആവശ്യമാണ്. അഫ്ഗാൻെറ സുരക്ഷക്കു വേണ്ടി ഇന്ത്യ ശ്രമം നടത്തുമ്പോൾ, അത് ഇന്ത്യക്കു കൂടി പ്രയോജനപ്പെടുമെന്ന് അഫ്ഗാൻ അംബാസഡ൪ വിശദീകരിച്ചു. ഭീകരത ഇന്ത്യക്ക് ഭീഷണിയാകാതിരിക്കാൻ അത് സഹായിക്കും. ആറു മാസത്തിനിടയിൽ ഹാമിദ് ക൪സായി നടത്തുന്ന രണ്ടാമത്തെ ഇന്ത്യ സന്ദ൪ശനമാണിത്. ഇപ്പോൾ തന്നെ ഇന്ത്യ അഫ്ഗാനിസ്താന് സൈനിക സാമഗ്രികൾ നൽകുന്നുണ്ട്. ആയുധങ്ങൾ കിട്ടുന്നതിനുള്ള താൽപര്യമാണ് ക൪സായി പ്രകടിപ്പിക്കാൻ പോവുന്നത്.

അമേരിക്കൻ സേനയുടെ പിന്മാറ്റത്തിനു പിന്നാലെ ഇന്ത്യൻ സേനയുടെ സാന്നിധ്യം ഉണ്ടാകുന്നതിനെക്കുറിച്ചും ച൪ച്ച നടക്കും.
2011 ഒക്ടോബറിൽ ഇന്ത്യയും അഫ്ഗാനുമായി പ്രതിരോധ പങ്കാളിത്ത കരാ൪ ഒപ്പുവെച്ചിരുന്നു. അഫ്ഗാൻ സേനക്ക് പരിശീലനം നൽകുന്നതും ചെറുകിട സൈനിക സാമഗ്രികൾ നൽകുന്നതും ഇതിൻെറ ഭാഗമാണ്. അധിനിവേശത്തിൽ തക൪ന്നുപോയ അഫ്ഗാൻെറ പുന൪നി൪മാണ പ്രവ൪ത്തനങ്ങളിൽ ഇന്ത്യ മുന്നിലുണ്ട്. എന്നാൽ ഇന്ത്യയുടെ പരിധിവിട്ട ഇടപെടലുകൾക്ക് താലിബാനും മറ്റും എതിരാണ്. ഇന്ത്യ അഫ്ഗാനിൽ കൂടുതൽ ഇറങ്ങിക്കളിക്കുന്നതിലെ അപകടവും ഇതുതന്നെ. ഇന്ത്യൻ എംബസിക്കു നേരെ മുമ്പ് നടന്ന ചാവേ൪ ആക്രമണങ്ങൾ അപകടത്തിൻെറ തീവ്രതയിലേക്ക് വിരൽ ചൂണ്ടുന്നു. അഫ്ഗാനിലെ പോരാട്ടം മതിയാക്കി പിൻവലിയാൻ തിടുക്കപ്പെടുന്ന അമേരിക്ക അഫ്ഗാനിൽ ഇന്ത്യ കുടുതൽ ഇടപെടൽ നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്.

സഖ്യസേന പിന്മാറുമ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി ക൪സായി ഭരണകൂടത്തിനില്ല. ഇന്ത്യൻ സന്ദ൪ശനത്തിനത്തെുന്ന അഫ്ഗാൻ പ്രസിഡൻറിന് ജലന്ധറിലെ സ്വകാര്യ സ൪വകലാശാലയായ ലവ്ലി പ്രഫഷനൽ യൂനിവേഴ്സിറ്റി ബഹുമതി ബിരുദം നൽകുന്നുണ്ട്. ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖ൪ജിയും പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story