Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2013 5:35 PM IST Updated On
date_range 19 May 2013 5:35 PM ISTസുരേന്ദ്രന്‍െറ കുടുംബത്തിന് ഏഴരലക്ഷം രൂപ നല്‍കും
text_fieldsbookmark_border
മുണ്ടക്കയം: കോടതി വ്യവഹാരത്തിലിരുന്ന സ്ഥലം വാങ്ങി കബളിപ്പിക്കപ്പെട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയ സുരേന്ദ്രൻെറ കുടുംബത്തിന് ഏഴരലക്ഷം രൂപ നൽകാൻ തീരുമാനം. ശനിയാഴ്ച ആ൪.ഡി.ഒ വി.ആ൪. മോഹനപിള്ള ഡിവൈ.എസ്.പി എസ്. സുരേഷ്കുമാ൪ എന്നിവരുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികൾ സുരേന്ദ്രൻെറ ബന്ധുക്കൾ, സ്ഥലം വിൽപനനടത്തിയവ൪ എന്നിവരുമായി നടത്തിയ ച൪ച്ചയിലാണ് തീരുമാനമായത്. സുരേന്ദ്രന് സ്ഥലം കച്ചവടം നടത്തിയ പുലിക്കുന്ന് ആശാരിപറമ്പിൽ ശശി ഒന്നരലക്ഷം രൂപയും ശശിക്ക് സ്ഥലം നൽകിയ ആനിക്കുന്ന് സ്വദേശി ജയമോൻ ആറ് ലക്ഷം രൂപയും നൽകാമെന്ന വ്യവസ്ഥയിലാണ് പ്രശ്നപരിഹാരമായത്. തുക ഈ മാസം 30നകം തഹസിൽദാ൪ വശം സുരേന്ദ്രൻെറ കുടുംബത്തിന് കൈമാറും.
കോടതി വ്യവഹാരത്തിലിരുന്ന വിവരം അറിയാതെയാണ് 2012ൽ സുരേന്ദ്രൻ ശശിയിൽനിന്ന് സ്ഥലം വാങ്ങിയത്. ആനിക്കുന്ന് സ്വദേശി ജയമോനും ഭാര്യ അനിതയും തമ്മിൽ വസ്തു സംബന്ധിച്ച് കോട്ടയം കുടുംബകോടതിയിൽ കേസ് നിലനിൽക്കുന്നത് മറച്ചുവെച്ചാണ് ശശി സുരേന്ദ്രന് വസ്തു വിറ്റത്. വീടിൻെറ നികുതിയടക്കുന്നതിനായി മുണ്ടക്കയം പഞ്ചായത്ത് ഓഫിസിലെത്തിയപ്പോഴാണ് കേസ് സംബന്ധിച്ച് സുരേന്ദ്രൻ അറിയുന്നത്. കോടതിയിൽ കേസിലിരിക്കുന്ന വീടിന് 2010ൽ കരം അടച്ചത് സുരേന്ദ്രൻ ചോദ്യം ചെയ്തെങ്കിലും പ്രയോജനപ്പെട്ടില്ല. അക്കാലത്ത് ശശിയുടെ ബന്ധുവായിരുന്നു പഞ്ചായത്ത് പ്രസിഡൻറായിരുന്നത്. തുട൪ന്ന് കേസുമായി സുരേന്ദ്രൻ കോടതിയെ സമീപിച്ചെങ്കിലും അനിതക്ക് അനുകുലമായി വിധിയുണ്ടായതിനെത്തുട൪ന്ന് ഏപ്രിൽ 18ന് സുരേന്ദ്രനെയും കുടുംബത്തെയും വീട്ടിൽനിന്ന് ഒഴിപ്പിക്കുകയായിരുന്നു. മാറിത്താമസിക്കാൻ മറ്റുമാ൪ഗമില്ലാതിരുന്ന കുടുംബം ഒമ്പതുമാസം ഗ൪ഭിണിയായ മരുമകളുമായി ഒഴിപ്പിച്ച വീടിൻെറ മുറ്റത്ത് താമസമാക്കി. തുട൪ന്ന് സ്റ്റേക്കായി കോടതിയെ സമീപിച്ചെങ്കിലും പരിഗണനക്കായി കോടതി മാറ്റിവെച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒഴിപ്പിച്ച വീടിൻെറ സിറ്റൗട്ടിൽ സുരേന്ദ്രൻ തൂങ്ങിമരിച്ചു.മൃതദേഹം അഴിക്കാനെത്തിയ പൊലീസിനെ അക്രമിച്ച നാട്ടുകാ൪ ഇതേഭൂമിയിൽ മൃതദേഹം സംസ്കരിക്കാൻ അനുവാദം കിട്ടാതെ പൊലീസിനെ സംഭവസ്ഥലത്തേക്ക് കടത്തിവിടാൻ തയാറായില്ല. പതിനേഴ് മണിക്കൂറോളം സംഘ൪ഷാവസ്ഥയുണ്ടായതിനുശേഷം വെള്ളിയാഴ്ച മൂന്നോടെ മൃതദേഹം ഇതേഭൂമിയിൽ ദഹിപ്പിച്ചു.
ശനിയാഴ്ച നടന്ന ച൪ച്ചയിൽ ത്രിതല പഞ്ചായത്തംഗങ്ങളായ അനിതാ ഷാജി, നൗഷാദ് ഇല്ലിക്കൽ, ബി. ജയചന്ദ്രൻ, ബെന്നി ചേറ്റുകുഴി, സോമി വ൪ഗീസ്, കെ.എൽ. ദാനിയേൽ, സിനിമോൾ തടത്തിൽ, കാഞ്ഞിരപ്പള്ളി സി.ഐ കെ. കുഞ്ഞുമോൻ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story