Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightതാനൂരില്‍...

താനൂരില്‍ ‘മന്ത്രിപ്പട’; വികസന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് മണ്ഡലം

text_fields
bookmark_border
താനൂരില്‍ ‘മന്ത്രിപ്പട’; വികസന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് മണ്ഡലം
cancel

താനൂ൪: ഞായറാഴ്ച ഫിഷിങ് ഹാ൪ബ൪ ശിലാസ്ഥാപനത്തിന് എത്തുന്നത് മന്ത്രിമാരുടെ വൻപട. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കൂടാതെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്ബ്, എ.പി. അനിൽകുമാ൪, മഞ്ഞളാംകുഴി അലി, കെ. ബാബു, ആര്യാടൻ മുഹമ്മദ് എന്നിവരാണ് ഉച്ചക്ക് മൂന്നിന് താനൂരിലെത്തുക. മന്ത്രിമാരുടെ സാന്നിധ്യം മണ്ഡലത്തിലെ വികസനപ്രവ൪ത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്ന പ്രതീക്ഷയിലാണ് ജനം.
താനൂരിൽ പുതിയ കോളജ് ഈ അധ്യയന വ൪ഷം ആരംഭിക്കുമെന്ന പ്രതീക്ഷ ജനങ്ങൾക്കുണ്ട്. കോളജുമായി ബന്ധപെട്ട വിശദീകരണം വിദ്യാഭ്യാസ മന്ത്രിയുടെ പ്രസംഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്ളസ്ടു പഠന സൗകര്യങ്ങൾ കുറവായ മണ്ഡലത്തിൽ സ്കൂളുകളിൽ അഡീഷണൽ ബാച്ചും വിഷയവും അനുവദിക്കുമെന്ന പ്രഖ്യാപനവും ആളുകൾ പ്രതീക്ഷിക്കുന്നു.
താനൂരിലെ റെയിൽവേ സ്റ്റേഷൻ വികസനത്തിനായി കാതോ൪ക്കാൻ തുടങ്ങിയിട്ട് വ൪ഷങ്ങളായി. രണ്ടാമത്തെ പ്ളാറ്റ് ഫോറത്തിൻെറ മേൽക്കൂര പൂ൪ത്തിയാക്കൽ, നിലം സിമൻറ്കട്ട പതിക്കൽ, കാട്ടിലങ്ങാടി ഭാഗത്തേക്കുള്ള ഫൂട്ട് ഓവ൪ ബ്രിഡ്ജ് നീട്ടി നി൪മിക്കൽ, തയ്യാല ഓവ൪ ബ്രിഡ്ജ് നി൪മിക്കൽ, ന്യൂദൽഹി , മുംബൈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കൽ, ശുദ്ധ ജലവിതരണവും, ടോയ്ലറ്റ് സംവിധാനവും കാര്യക്ഷമമാക്കൽ, റിസ൪വേഷൻ സമയം ദീ൪ഘിപ്പിക്കൽ തുടങ്ങിയ സൗകര്യങ്ങൾ ഏ൪പ്പെടുത്തേണ്ടതുണ്ട്. ഇ. അഹമ്മദും പാ൪ലമെൻറംഗം ഇ.ടി. മുഹമ്മദ് ബഷീറും ഇക്കാര്യത്തിൽ ചില പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് കരുതുന്നത്.
നാശോന്മുഖമാകുന്ന കനോലി കനാൽ വികസനവും കനാലിൻെറ ഭാഗങ്ങളിൽ ടൈൽസ് പതിച്ച് വിളക്കുകൾ സ്ഥാപിച്ച് മനോഹരമാക്കന്നതും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം നടന്നതായി മണ്ഡലം എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണി അറിയിച്ചിരുന്നു. ടൂറിസം മന്ത്രി എ.പി. അനിൽകുമാറും മറ്റുമന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതുന്നു. പുത്തൻതെരുവിലെ പട്ടികജാതി, പട്ടിക വ൪ഗ വകുപ്പിൻെറ കീഴിലുള്ള ഐ. ടി.ഐയിൽ മന്ത്രി എ.പി. അനിൽകുമാ൪ പ്രഖ്യാപിച്ച പുതിയ കോഴ്സുകൾ ഈ വ൪ഷം നടപ്പിലാക്കാനുള്ള നി൪ദേശം മന്ത്രി നൽകിയേക്കുമെന്ന സൂചനയുമുണ്ട്.
മണ്ഡലത്തിലെ തീരദേശവും കിഴക്കൻ മേഖലയും കുടിവെള്ള ക്ഷാമത്തിലാണ്. തീരദേശ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ രണ്ടു കോടിയുടെ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. പ്രസ്തുത പദ്ധതി നടപ്പാക്കാനും കിഴക്കൻ മേഖലയിലെ രൂക്ഷമായ ജല ദൗ൪ലഭ്യം പരിഹരിക്കാനുമുള്ള നടപടി ഉണ്ടാകേണ്ടതുണ്ട്.
മണ്ഡലത്തിൻെറ കേന്ദ്രമായ താനൂ൪ പഞ്ചായത്തിൽ സ൪ക്കാ൪ ഉടമസ്ഥതയിൽ മിനി വ്യവസായ കേന്ദ്രം തുടങ്ങിയാൽ നിരവധിയാളുകൾക്ക് തൊഴിൽ നൽകുന്നതിന് ഉപകരിക്കും. മണ്ഡലത്തിൽ ഐ.ടി -വ്യവസായ സ്ഥാപനം തുടങ്ങാനുള്ള പ്രഖ്യാപനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നടത്തുമെന്നും പ്രതീക്ഷയുണ്ട്. മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ താനൂരിലെ ഫിഷറീസ് സ്കൂളിൻെറ വികസന പ്രവ൪ത്തനങ്ങൾ ക്കായി കെട്ടിട നി൪മാണ സൗകര്യങ്ങളും പുതിയ കോഴ്സുകളും ആരംഭിക്കുമെന്ന് മന്ത്രി കെ. ബാബുവിൻെറ ഉറപ്പും സ്കൂൾ പി.ടി.എയും അധ്യാപകരും പ്രതീക്ഷിക്കുന്നു.
വോൾട്ടേജ് ക്ഷാമം രൂക്ഷമായ പനങ്ങാട്ടൂ൪, തയ്യാല, കാട്ടിലങ്ങാടി മേഖലകളിൽ പുതിയ സെക്ഷൻ ഓഫിസ് ആരംഭിക്കാനുള്ള നടപടി പൂ൪ത്തിയായതായി മന്ത്രി ആര്യാടൻ മുഹമ്മദ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓഫിസ് ആരംഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇടപെടലും നി൪ദേശങ്ങളും ഉണ്ടാകുമെന്നും കരുതുന്നു.
ദേവധാ൪ റെയിൽവേ മേൽപ്പാലത്തിന് ടോൾ പിരിവ് ഏ൪പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുമെന്നും പ്രതീക്ഷിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story