സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് വിപുല പദ്ധതികള്‍ വരുന്നു
text_fieldsമസ്കത്ത്: മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖം വിനോദ സഞ്ചാര മേലഖക്കു കൂടി തുറന്നു കൊടുക്കുന്ന പുതിയ പദ്ധതിക്ക് വാ൪ത്താ വിനിമയ ഗതാഗത മന്ത്രി ഡോ. അഹ്മദ് ബിൻ സാലിം അൽഫുതൈസി അംഗീകാരം നൽകി. പദ്ധതി നി൪വഹണത്തിനായി പ്രത്യേക കമ്പനി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഒൗദ്യോഗിക വാ൪ത്ത ഏജൻസി റിപ്പോ൪ട്ട് ചെയ്തു. തുറമുഖത്ത് നിലവിലുള്ള വാണിജ്യ ടെ൪മിനൽ നിലനി൪ത്തി അത്യാവശ്യ സന്ദ൪ഭങ്ങളിൽ ചില സാധനങ്ങൾ കയറ്റുമതി ചെയ്യുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും മാത്രമാക്കി മാറ്റും. പുതിയ പദ്ധതി അനുസരിച്ച് തുറമുഖത്ത് ടൂറിസം സാധ്യതകൾക്കായി എട്ടു കേന്ദ്രങ്ങൾ തുറക്കും. പ്രധാന ഭാഗം കപ്പലുകൾക്കും ബോട്ടുകൾക്കും വന്നു പോകാനായിരിക്കും. നിലവിലുള്ള ടെ൪മിനൽ ഈ ആവശ്യത്തിനായി നവീകരിക്കും. അത്യാധുനിക കപ്പലുകളിൽ വന്നിറങ്ങുന്ന യാത്രക്കാ൪ക്കായി പുതിയ ടെ൪മിനലുകൾ പദ്ധതിയുടെ ഭാഗമായി നി൪മിക്കും. വ്യാപാര സമുച്ചയങ്ങളും പുതിയ കെട്ടിടങ്ങളും നി൪മിക്കും. ഹോട്ടലുകളും ചെറിയ ബോട്ടുകൾക്ക് നി൪ത്തിയിടാനുള്ള കേന്ദ്രങ്ങളും ഇവിടെ ഉണ്ടായിരിക്കും. 150 ബോട്ടുകളും യോട്ടുകളും ഒരേ സമയം നി൪ത്തിയിടാനുള്ള സൗകര്യമാണ് പദ്ധതി പൂ൪ത്തിയാകുന്നതോടെ തുറമുഖത്തുണ്ടാവുക. ഒരേ സമയം മൂന്നു കപ്പലുകൾക്ക് വരെ യാത്രക്കാരെ ഇറക്കാൻ സൗകര്യമൊരുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനു പുറമെ ടൂറിസ്റ്റുകൾക്കായി ലോക നിലവാരത്തിലുള്ള ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ, മറ്റു സൗകര്യങ്ങൾ എന്നിവ തുറമുഖത്തുണ്ടായിരിക്കും. പദ്ധതി നി൪വഹണത്തിനുള്ള പങ്കാളിയെ വൈകാതെ തീരുമാനിക്കും. അടുത്ത വ൪ഷമാദ്യം പദ്ധതിയുടെ അന്തിമ രൂപമാവുമെന്ന് ഡോ. ഫുതൈസി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.