ബേനസീര്‍ വധം: മുശര്‍റഫിന് ജാമ്യം
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീ൪ ഭുട്ടോ കൊല്ലപ്പെട്ട കേസിൽ പാക് മുൻ പ്രസിഡൻറ് പ൪വേസ് മുശ൪റഫിന് ജാമ്യം അനുവദിച്ചു. റാവൽപിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് 10 ലക്ഷം രൂപയുടെ രണ്ട് ബോണ്ടിൻെറ ഈടിൽ മുശ൪റഫിന് ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പ് റാലിക്കിടെ 2007 ഡിസംബറിൽ റാവൽപിണ്ടിയിലുണ്ടായ സ്ഫോടനത്തിലാണ് ബേനസീ൪ കൊല്ലപ്പെട്ടത്. അവ൪ക്ക് മതിയായ സുരക്ഷയൊരുക്കുന്നതിൽ വീഴ്ചവരുത്തിയെന്നായിരുന്നു കേസിൽ മുശ൪റഫിനെതിരെയുള്ള കുറ്റം. തിങ്കളാഴ്ച രാവിലെ ഇരുപക്ഷത്തെയും അഭിഭാഷകരുടെ വാദങ്ങൾ കേട്ടശേഷം ഉച്ചതിരിഞ്ഞാണ് ജഡ്ജി ചൗധരി ഹബീബു൪റഹ്മാൻ ജാമ്യം അനുവദിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തെറ്റുപറ്റിയെന്നത് തെളിയിക്കുന്നതിന് ദൃക്സാക്ഷികളോ കൃത്യമായ തെളിവുകളോ ഇല്ലെന്ന് മുശറഫിൻെറ അഭിഭാഷകനും ജാമ്യം അനുവദിക്കരുതെന്ന് മറുപക്ഷവും കോടതിയിൽ വാദിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തിയതോടെ വിവിധ കേസുകളിൽ പ്രതിചേ൪ക്കപ്പെട്ട മുശ൪റഫ് സബ്ജയിലായി പ്രഖ്യാപിക്കപ്പെട്ട തൻെറ ഫാം ഹൗസിലാണ് ഇപ്പോഴുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.