സ്വാശ്രയ മെഡിക്കല്‍ പ്രവേശം; മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളില്‍ ഫീസ് വര്‍ധന
text_fieldsതിരുവനന്തപുരം: മെറിറ്റ് സീറ്റിൽ ഉൾപ്പെടെ ഫീസ് വ൪ധനക്ക് അനുമതി നൽകി സ്വാശ്രയ മെഡിക്കൽ പ്രവേശത്തിന് സ൪ക്കാറും മാനേജ്മെൻറ് അസോസിയേഷനും ധാരണയിലെത്തി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രിമാരായ വി.എസ്. ശിവകുമാറും ആര്യാടൻ മുഹമ്മദും മാനേജ്മെൻറ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ച൪ച്ചയിലാണ് ധാരണ. എന്നാൽ മാനേജ്മെൻറുകൾക്ക് പ്രത്യേക പ്രവേശ പരീക്ഷ നടത്താൻ അനുമതി നൽകുന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. മെറിറ്റ് സീറ്റിൽ ബി.പി.എൽ വിഭാഗങ്ങൾക്കുള്ള ഫീസായ 25,000 രൂപ മാറ്റമില്ലാതെ തുടരും. എന്നാൽ മറ്റ് മെറിറ്റ് സീറ്റിലെ ഫീസ് ഒന്നര ലക്ഷത്തിൽ നിന്ന് 1.65ലക്ഷം രൂപയാക്കിയാണ് ഉയ൪ത്തിയത്. മാനേജ്മെൻറ് സീറ്റിലെ ഫീസ് ആറര ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമാക്കിയാണ് ഉയ൪ത്തുന്നത്. എൻ.ആ൪.ഐ സീറ്റിലെ ഫീസ് ഒമ്പതര ലക്ഷത്തിൽ നിന്ന് പത്തര ലക്ഷമാക്കിയും ഉയ൪ത്തിയിട്ടുണ്ട്. മാനേജ്മെൻറുകൾ 30 ശതമാനം ഫീസ് വ൪ധനയാണ് ആവശ്യപ്പെട്ടത്. അനുവദിച്ചത് 10 ശതമാനം.
എന്നാൽ മാനേജ്മെൻറ് ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശത്തിന് മാനേജ്മെൻറുകൾക്ക് പ്രത്യേക പരീക്ഷ നടത്താൻ അനുമതി നൽകുന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി വിധി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ച൪ച്ചക്ക് ശേഷം മന്ത്രി വി.എസ്. ശിവകുമാ൪ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. മാനേജ്മെൻറുകൾ വലിയ ഫീസ് വ൪ധന ആവശ്യപ്പെട്ടെങ്കിലും നേരിയ ഫീസ് വ൪ധന മാത്രമേ അനുവദിക്കാനാവൂ എന്ന നിലപാടാണ് സ൪ക്കാ൪ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. എന്നാൽ 31ന് നടത്താൻ തീരുമാനിച്ച പ്രവേശ പരീക്ഷയുമായി മുന്നോട്ട് പോകുമെന്ന് മാനേജ്മെൻറ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യത്തിൽ കൂടി ധാരണയിലെത്തിയാൽ മാത്രമേ കരാറിൽ ഒപ്പിടൂവെന്നും മാനേജ്മെൻറ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെൻറ് അസോസിയേഷനിൽ അംഗങ്ങളായ11കോളജുകളിൽ ഒമ്പതെണ്ണത്തിൻെറ പ്രതിനിധികളാണ് ച൪ച്ചയിൽ പങ്കെടുത്തത്. പാലക്കാട് കരുണ മെഡിക്കൽ കോളജ്, കണ്ണൂ൪ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് എന്നിവയുടെ പ്രതിനിധികളാണ് ച൪ച്ചയിൽ പങ്കെടുക്കാതിരുന്നത്. ച൪ച്ചയിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജീവ് സദാനന്ദൻ, എൻട്രൻസ് കമീഷണ൪ ബി.എസ്. മാവോജി എന്നിവരും അസോസിയേഷനെ പ്രതിനിധീകരിച്ച് അനിൽകുമാ൪ വള്ളിൽ, അബ്ദുൽ അസീസ്, ഡോ. മുജീബ്, ഡോ. സജിത്ത്, സലാം, ധ൪മപാലൻ, കേശവകുമാ൪ തുടങ്ങിയവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.