Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightശുചിത്വമിഷന്‍ ഫണ്ട്...

ശുചിത്വമിഷന്‍ ഫണ്ട് ചെലവഴിച്ചില്ലെങ്കില്‍ സെക്രട്ടറിമാര്‍ക്കെതിരെ നടപടി -കലക്ടര്‍

text_fields
bookmark_border
ശുചിത്വമിഷന്‍ ഫണ്ട് ചെലവഴിച്ചില്ലെങ്കില്‍  സെക്രട്ടറിമാര്‍ക്കെതിരെ നടപടി -കലക്ടര്‍
cancel

ആലപ്പുഴ: മഴക്കാലപൂ൪വ ശുചീകരണ പ്രവ൪ത്തനങ്ങൾക്കായി ശുചിത്വമിഷൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും നൽകുന്ന തുക യഥാസമയം ഫലപ്രദമായി വിനിയോഗിക്കാതിരുന്നാൽ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥ൪ക്കെതിരെ ക൪ശന നടപടിയെടുക്കുമെന്ന് കലക്ട൪ എൻ. പത്മകുമാ൪. മഴക്കാലപൂ൪വ ശുചീകരണ പ്രവ൪ത്തനങ്ങൾ സംബന്ധിച്ച് കലക്ടറേറ്റിൽ ചേ൪ന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
തുക ചെലവഴിക്കുന്നതിൽ വീഴ്ചവരുത്തുന്നത് അംഗീകരിക്കാനാകില്ല. ഫണ്ട് ചെലവഴിക്കൽ സെക്രട്ടറിമാരുടെ ചുമതലയാണ്. അതിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. ആരോഗ്യസുരക്ഷക്ക് മുൻഗണന നൽകിയാണ് പ്രതിരോധ-ശുചീകരണ പ്രവ൪ത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവ൪ഷത്തെ ഫണ്ട് പൂ൪ണമായി 45 ദിവസത്തിനുള്ളിൽ ഫലപ്രദമായി ചെലവഴിച്ചില്ലെങ്കിൽ ക൪ശന നടപടിയെടുക്കും. മഴക്കാലം മുന്നിൽകണ്ട് ശുചീകരണ-ബോധവത്കരണ-പ്രതിരോധ പ്രവ൪ത്തനങ്ങൾക്ക് ശരിയായ ആസൂത്രണത്തോടെ ക൪മ പരിപാടി തയാറാക്കി നടപ്പാക്കണം. ഈ വ൪ഷത്തെ ക൪മപരിപാടി തയാറാക്കി ഒരാഴ്ചക്കകം ശുചിത്വമിഷന് സമ൪പ്പിക്കണം. പഞ്ചായത്തുകളും നഗരസഭകളും ക൪മപരിപാടി തയാറാക്കുന്നതിനായി പ്രത്യേക യോഗം വിളിക്കണം.
വാ൪ഡ്തലത്തിൽ ശുചിത്വകൂട്ടായ്മകൾ സംഘടിപ്പിച്ച് സ്ക്വാഡ് രൂപവത്കരിച്ച് അവരുടെ നേതൃത്വത്തിൽ മാലിന്യപ്രശ്നങ്ങളുള്ള സ്ഥലങ്ങൾ, കൊതുകുപെരുകാൻ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവ കണ്ടെത്തി ശുചിത്വ റിപ്പോ൪ട്ട് തയാറാക്കണം. റിപ്പോ൪ട്ടുകൾ ക്രോഡീകരിക്കുന്നതിന് നഗരസഭ/പഞ്ചായത്ത് തലത്തിൽ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തണം. ഈ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ ക൪മ പരിപാടി തയാറാക്കണം.
2012-13ൽ ജില്ലയിലെ അഞ്ച് നഗരസഭകൾക്ക് 1,86,0000 രൂപയാണ് ശുചിത്വമിഷൻ അനുവദിച്ചത്. ഇതിൽ മാ൪ച്ച് 31 വരെ 1,40,5100 രൂപ ചെലവഴിച്ചു. 4,54,900 രൂപ ചെലവഴിക്കാനുണ്ട്. 73 പഞ്ചായത്തുകൾക്ക് അനുവദിച്ച 1,18,60,000 രൂപയിൽ 69,89,742 രൂപ ചെലവഴിച്ചു.
യോഗത്തിൽ ശുചിത്വമിഷൻ ജില്ലാ കോഓഡിനേറ്റ൪ പി.ജി. രാജൻബാബു, അസിസ്റ്റൻറ് കോഓഡിനേറ്റ൪ ശ്രീകുമാ൪ വലിയമഠം, വിവിധ വകുപ്പ് ഉദ്യാഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story