Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡി.വൈ.എഫ്.ഐയില്‍...

ഡി.വൈ.എഫ്.ഐയില്‍ സ്ഥാനപ്പോര്; ഒടുവില്‍ ‘സമവായ’ ഫോര്‍മുല

text_fields
bookmark_border
ഡി.വൈ.എഫ്.ഐയില്‍ സ്ഥാനപ്പോര്; ഒടുവില്‍ ‘സമവായ’ ഫോര്‍മുല
cancel

ആലപ്പുഴ: ബൂ൪ഷ്വാ ജനാധിപത്യ പാ൪ട്ടികളെന്ന് ആക്ഷേപിക്കുന്നവയെ പോലും നാണിപ്പിക്കുന്ന തരത്തിൽ നേതൃസ്ഥാനത്തിനായി അരങ്ങേറിയ കാലുപിടിത്ത-ബലപരീക്ഷണ നാടകങ്ങളോടെ ഡി.വൈ.എഫ്.ഐയുടെ 12ാം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി. സി.പി.എം സംസ്ഥാന നേതൃത്വത്തോട് പൂ൪ണ വിധേയത്വം പുല൪ത്തുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിലെ രണ്ടു പ്രബല നേതാക്കൾ ഭാരവാഹിത്വത്തിനായി ചേരിതിരിഞ്ഞ് നടത്തിയ ബലപരീക്ഷണമാണ് നിലവിലുള്ള നേതൃത്വത്തെ തന്നെ നിലനി൪ത്തുന്നതിലേക്ക് നി൪ബന്ധിച്ചത്.
കഴിഞ്ഞ രണ്ടു സംസ്ഥാന സമ്മേളനങ്ങളിലൂടെ, ഒരു കാലത്ത് ഡി.വൈ.എഫ്.ഐയിൽ പ്രബലമായിരുന്ന വി.എസ് പക്ഷത്തെ വെട്ടിനിരത്തിയ ഒൗദ്യോഗികപക്ഷം 12ാം സമ്മേളനത്തോടെ അവശേഷിച്ച നിശ്ശബ്ദ ന്യൂനപക്ഷമായിരുന്ന വി.എസ് പക്ഷക്കാരെയും സംസ്ഥാന സമിതിയിൽനിന്ന് തുടച്ചുനീക്കി. താഴെ തട്ടിൽ നടപ്പാക്കിയ പ്രായപരിധി നി൪ദേശം സംസ്ഥാനതലത്തിലും 37 വയസ്സായി ക൪ശനമായി നടപ്പാക്കാനാണ് ധാരണയായിരുന്നത്. ഇതനുസരിച്ച് നിലവിലെ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എം.എൽ.എയും സംസ്ഥാന ട്രഷറ൪ കെ.എസ്. സുനിൽകുമാറും ഉൾപ്പെടെയുള്ളവ൪ ഡി.വൈ.എഫ്.ഐ ഭാരവാഹിത്വത്തിൽനിന്ന് ഒഴിയുമെന്നത് ബുധനാഴ്ചയോടെ ഉറപ്പായിരുന്നു. നിലവിലെ പ്രസിഡൻറ് എം. സ്വരാജ് സംസ്ഥാന സെക്രട്ടറിയാവുന്നതോടെ ഒഴിവു വരുന്ന സംസ്ഥാന പ്രസിഡൻറ് സ്ഥാനം കൈവശപ്പെടുത്താനായി സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പു തന്നെ രണ്ടു ജോയൻറ് സെക്രട്ടറിമാരായ എ.എൻ. ഷംസീറും പി.എ. മുഹമ്മദ് റിയാസും നീക്കങ്ങൾ തുടങ്ങുകയായിരുന്നു. സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവ൪ത്തന, സംഘടനാ റിപ്പോ൪ട്ടുകളുടെ ഉള്ളടക്കത്തെക്കാൾ സമ്മേളനം ആരംഭിച്ച ആദ്യദിവസം മുതൽ പ്രതിനിധികൾക്കിടയിലെ പ്രധാന ‘ച൪ച്ച’, യഥാ൪ഥത്തിൽ ഇവരിൽ ആര് പ്രസിഡൻറാകുമെന്നതായിരുന്നു. സി.പി.എമ്മിലെ മുതി൪ന്ന രണ്ട് കണ്ണൂ൪ നേതാക്കളുടെ സഹായത്തോടെ ഇരുവരും നടത്തിയ ബലപരീക്ഷണം സംഘടനയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്ന് വ്യക്തമായതോടെയാണ് ‘സമവായ’ത്തിൻെറ പേരിൽ നിലവിലുള്ള നേതാക്കളെ തന്നെ നിലനി൪ത്തി പരീക്ഷിക്കാൻ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ നേതൃത്വത്തെയും സി.പി.എമ്മിനെയും നി൪ബന്ധിതമാക്കിയത്. ഇതിനായി ബലികഴിക്കേണ്ടി വന്നത്, നേതൃത്വം ക൪ശനമായി നടപ്പാക്കുമെന്ന് അവകാശപ്പെട്ട പ്രായപരിധി നി൪ദേശം ഉൾപ്പെടെ ആയിരുന്നു. ഇത് ന്യായീകരിക്കാൻ നേതൃത്വം കുറച്ചൊന്നുമല്ല വിയ൪ക്കേണ്ടി വരുക.യൂനിറ്റ്, ബ്ളോക്, ജില്ലാ തലങ്ങളിൽ നടപ്പാക്കിയ പ്രായപരിധി നി൪ദേശം സംസ്ഥാന നേതൃത്വത്തിൽ നടപ്പാക്കുന്നതിൽ സംഘടന തീ൪ത്തും പരാജയപ്പെടുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിൽനിന്ന് കൂട്ടത്തോടെ ഭാരവാഹികൾ ഒഴിഞ്ഞു പോകാതിരിക്കാനാണ് ഒടുവിൽ പ്രായപരിധിയിൽ ഇളവ് നൽകിയതെന്ന വാദമാണ് നേതൃത്വം ഉയ൪ത്തുന്നത്. അങ്ങനെയെങ്കിൽ പ്രായപരിധിയുടെ പേരിൽ പല ജില്ലകളിലും കൂട്ടത്തോടെ ഭാരവാഹികൾ ഒഴിഞ്ഞിട്ടും ഇളവ് നൽകാത്തത് എന്തെന്ന അണികളുടെ ചോദ്യമാവും ഇനി കീഴ്ഘടകങ്ങളിൽ ഉയരുക. ഇക്കാര്യത്തിൽ നേതാക്കൾക്കും പ്രവ൪ത്തക൪ക്കുമിടയിൽ ഒരുപോലെ അതൃപ്തി പ്രകടമാണ്. മാത്രമല്ല പ്രതിനിധി ച൪ച്ചയിൽ നിലവിലുള്ള നേതൃത്വം സംഘടനാതലത്തിൽ പൂ൪ണ പരാജയമാണെന്ന വിമ൪ശമാണ് പക്ഷഭേദമെന്യേ ഉയ൪ന്നത്. ഇതോടെ ഭാരവാഹിത്വത്തിൽ തുടരുന്നതിനോട് രാജേഷ് താൽപര്യക്കുറവ് പ്രകടിപ്പിച്ചു. മാറ്റം സുനിശ്ചിതമായതോടെ ഷംസീറും റിയാസും രണ്ടു സി.പി.എം നേതാക്കളുടെ നിഴലിൽ നടത്തിയ നീക്കങ്ങൾ ശക്തമായി. ഒരാളെ ഒഴിവാക്കിയാൽ അത് പല ജില്ലകളിലും കടുത്ത ചേരിതിരിവിന് വഴിവെക്കുമെന്ന സ്ഥിതിയും വന്നു.
ഇതിനിടെയാണ് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗമായ പി.പി. ദിവ്യയുടെ പേര് പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയ൪ന്നുവന്നത്. സംഘടനയിൽ പകുതിയോളം വരുന്ന യുവതികൾക്ക് മതിയായ പ്രാതിനിധ്യവും ഭാരവാഹിത്വവും നൽകുന്നില്ളെന്നും പരിപാടികളിലും യോഗങ്ങളിലും സംസ്ഥാന കമ്മിറ്റിയംഗങ്ങളായ യുവതികളുടെ പങ്ക് തുലോം തുച്ഛമാണെന്നും പ്രവ൪ത്തന റിപ്പോ൪ട്ടിൽ വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു ഈ നി൪ദേശം. എന്നാൽ ഒരു യുവതി നേതൃസ്ഥാനത്തേക്ക് ആദ്യമായി വരുന്നത് സംഘടനക്ക് നൽകുന്ന ഉണ൪വിനേക്കാൾ വില കൽപിച്ചത്, പോരടിച്ചുനിന്ന രണ്ടു നേതാക്കളെ തൃപ്തിപ്പെടുത്തുന്നതിനാണ്. മാത്രമല്ല വ്യക്തമായി ചേരിതിരളഞ്ഞ രണ്ടു പേരെയും ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവന്നാൽ ഉണ്ടായേക്കാവുന്ന വിഭാഗീയതയും നേതൃത്വത്തെ പുന൪വിചിന്തനത്തിന് നി൪ബന്ധിതരാക്കി. ഒടുവിൽ സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻെറ സാന്നിധ്യത്തിൽ ചേ൪ന്ന സെക്രട്ടേറിയറ്റ് ഫ്രാക്ഷനിൽ പ്രായപരിധിയിൽ ഇളവു നൽകി നിലവിലെ നേതൃത്വം സ്ഥാനങ്ങൾ വെച്ചുമാറി തുടരട്ടെയെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. എന്നാൽ ഇതിൻെറ അനുരണനങ്ങൾ വരുംദിവസങ്ങളിൽ സംഘടനയിൽ വിതക്കുന്ന അശാന്തിയെ കുറിച്ചും നേതൃത്വത്തിന് ആശങ്കയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story