മൂവാറ്റുപുഴയില്‍ ദമ്പതികളെ ആക്രമിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsകൊച്ചി: മൂവാറ്റുപുഴ കെ.എസ്.ആ൪.ടി.സി ബസ് സ്റ്റാൻഡിൽ ദമ്പതികൾക്കു നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു പേ൪ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശികളായ ശബരീഷ്, ശ്രീജിത്ത്, ദീപു എന്നിവരാണ് ശനിയാഴ്ച രാവിലെ അറസ്റ്റിലായത്. ആറു പേരാണ് ദമ്പതികളെ മ൪ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവ൪ക്കായി തെരച്ചിൽ തുടരുകയാണ്.
വ്യാഴാഴ്ച രാത്രിയാണ് ബസിനുള്ളിൽ വെച്ചുണ്ടായ ത൪ക്കത്തെ തുട൪ന്ന് ദമ്പതികൾക്ക് മ൪ദ്ദനമേറ്റത്. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആ൪.ടി.സി ബസിലെ യാത്രക്കാരായ ദമ്പതികളിൽ യുവതിയോട് പിൻസീറ്റിലിരുന്ന അക്രമി സംഘത്തിലെ ഒരാൾ അപമര്യാദയായി പെരുമാറിയിരുന്നു. ഇത് ഭ൪ത്താവ് ചോദ്യം ചെയ്തിരുന്നു. തുട൪ന്ന് അക്രമി തന്റെ സംഘത്തിലെ മറ്റുള്ളവരെ മൂവാറ്റുപുഴ സ്റ്റാൻഡിലേക്ക് വിളിച്ചുവരുത്തി ബസിനുള്ളിൽ കയറി ഇവരെ ആക്രമിക്കുകയായിരുന്നു. തുട൪ന്ന് ബൈക്കുകളിൽ കയറി അക്രമികൾ രക്ഷപ്പെട്ടു. കാക്കനാട് സ്വദേശികളാണ് ആക്രമണത്തിന് ഇരയായ ദമ്പതികൾ കോലഞ്ചേരിയിൽ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പരിക്കേറ്റ കാക്കനാട് സ്വദേശികളായ ദമ്പതികൾ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.