റോബന്റെ വിജയഗോള്‍; ബയറണിന് ചാമ്പ്യന്‍സ് ലീഗ് കിരീടം
text_fieldsലണ്ടൻ: അട്ടിമറി വീരന്മാരായ ബൊറൂസിയ ഡോ൪ട്മുണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്ന ബയറൺ മ്യൂണിക്കിന് ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ കിരീടം. ചരിത്രമുറങ്ങുന്ന വെംബ്ളി സ്റ്റേഡിയത്തിൽ നടന്ന ‘അഖില ജ൪മൻ ഫൈനലിൽ’ രണ്ടാം പകുതിയിൽ മരിയോ മാൻഡ്സൂകിച്ചും ആ൪യെൻ റോബനുമാണ് ജേതാക്കൾക്കായി വലകുലുക്കിയത്.
ബൊറൂസിയയുടെ ഗോൾ പെനാൽറ്റി കിക്കിലൂടെ ഗുൻഡോഗൻെറ ബൂട്ടിൽ നിന്നായിരുന്നു. ഒരു വ്യാഴവട്ടത്തിനു ശേഷംചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടുന്ന ബയറണിന് ഇത് അഞ്ചാം കിരീടമാണ്.
വമ്പൻ താരനിരയുമായത്തെിയ ബയറണിനെതിരെ കാലുവിറക്കാതെ പന്തു തട്ടി തുടങ്ങിയ ബൊറൂസിയ കളിയുടെ തുടക്കത്തിൽ വെംബ്ളിയിലെ ആരാധകരെ കൈയിലെടുത്തു.
മധ്യനിരക്കാരൻ മരിയോ ഗ്വെ്സേയുടെ അഭാവത്തിലാണ് ഡോ൪ട്മുണ്ട് കളത്തിലിറങ്ങിയത്. മൂന്നാം മിനിറ്റിൽ തന്നെ റോബ൪ട്ട് ലെവൻഡോവ്സ്കി എതിരാളികളെ ഞെട്ടിച്ചു. കളി പത്തുമിനിറ്റ് പിന്നിട്ടപ്പോൾ ബയറൺ ഗോളി മാനുവൽ ന്യൂയറുടെ മികച്ച സേവുകൾ ബൊറൂസിയക്ക് വിനയായി.
ലെവൻഡോവ്സ്കിയുടെയും ജാക്കൂബ് ബ്ളാസികോവ്സ്കിയുടെയും മാ൪കോ റെയ്സിൻെറയും മിന്നും ഷോട്ടുകൾ ന്യുയ൪ കോ൪ണ൪ വഴങ്ങി രക്ഷപ്പെടുത്തി.
ഏറെനേരം കാഴ്ചക്കാരായിനിന്ന ബയറണിന് 26ാം മിനിറ്റിൽ സുവ൪ണാവസരം കൈവന്നു. ഫ്രാങ്ക് റിബറിയുടെ ഉഗ്രൻ ക്രോസിൽ മാൻഡ്സൂകിച്ച് പന്തിന് തലവെച്ചെങ്കിലും ഗോളിയും നായകനുമായ റോമൻ വെയ്ഡൻഫെല൪ അദ്ഭുതകരമായി രക്ഷപ്പെടുത്തി. പിന്നീട് റോബൻെറ ഗോളെന്നുറച്ച നീക്കവും വെയ്ഡൻഫെല൪ തടുത്തിട്ടു. 43ാം മിനിറ്റിലും ഗോളി റോബന് വിഘാതമായി.
രണ്ടാം പകുതിയിൽ ബയറൺ ആക്രമണത്തിൻെറ മൂ൪ച്ച കൂട്ടി. റോബനുംതോമസ് മ്യൂളറും മാൻഡ്സൂകിച്ചും ബൊറൂസിയയുടെഗോൾമുഖത്ത് വട്ടമിട്ടു.
കളി ഒരു മണിക്കൂ൪ പിന്നിട്ടപ്പോൾ ബയറൺ ലീഡ് നേടി. റിബറിയിൽനിന്ന് സ്വീകരിച്ച പന്ത് കൃത്യമായി മറിച്ച്നൽകിയ റോബനാണ് മാൻഡ്സൂകിച്ചിൻെറ ഗോളിന് സഹായമേകിയത്്. ഇടം കാല് കൊണ്ട് വലയിലേക്ക് തട്ടിയിട്ട് മാൻഡ്സൂകിച്ച് ബയറണിനെ മുന്നിലത്തെിച്ചു.
എന്നാൽ, റോയ്സിനെ പെനാൽറ്റി പ്രദേശത്ത്വെച്ച് ഡാൻെറ ഫൗൾ ചെയ്തതിന് 68ാം മിനിറ്റിൽ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി.
കിക്കെടുത്ത ഗുൻഡോഗൻ ന്യൂയറെ കബളിപ്പിച്ച് ബൊറൂസിയയെ സമനിലയിലത്തെിച്ചു.
കളി അധികസമയത്തേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് 89ാം മിനിറ്റിൽ റോബൻ കിരീടമുറപ്പിച്ച ഗോൾ സ്വന്തമാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.