മാവോയിസ്റ്റുകള്‍ക്കെതിരെ ഒരുമിച്ച് പോരാടണം -പ്രധാനമന്ത്രി
text_fieldsറായ്പു൪: മാവോയിസ്റ്റുകൾക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്. ശനിയാഴ്ച, 27 പേരുടെ മരണത്തിൽ കലാശിച്ച മാവോയിസ്റ്റ് ആക്രമണം നടന്ന ഛത്തീസ്ഗഢിൽ സന്ദ൪ശനം നടത്തുകയായിരുന്നു അദ്ദേഹം. ആക്രമണം ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും പരിക്കേറ്റവ൪ക്ക് ചികിത്സ നൽകുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രിക്കൊപ്പം ഛത്തീസ്ഗഢിലത്തെിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും ഇവിടെയത്തെിയത്. റായ്പുരിലിറങ്ങിയ നേതാക്കൾ ഇവിടെ കോൺഗ്രസ് ഭവനിൽ പൊതുദ൪ശനത്തിന് വെച്ച മൃതദേഹങ്ങളിൽ ആദരാഞ്ജലികൾ അ൪പ്പിച്ച ശേഷം ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവരെ സന്ദ൪ശിച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി ഞായറാഴ്ച പുല൪ച്ചെ തന്നെ റായ്പൂരിലത്തെിയിരുന്നു. ഇത് കോൺഗ്രസിന് നേരെ നടന്ന ആക്രമണമല്ളെന്നും, മറിച്ച് ജനാധിപത്യത്തിന് നേരെയുണ്ടായ ആക്രമണമാണെന്നും രാഹുൽ പ്രതികരിച്ചു. എന്നാൽ ഇത്തരം ആക്രമണങ്ങളിൽ പതറില്ളെന്നും ധൈര്യത്തോടെ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായത്. മുതി൪ന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 27 പേ൪ മരിച്ചു. നിരവധി പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.