മദ്രസാ അധ്യാപകര്‍ക്ക് ഭൗതിക ശാസ്ത്രത്തിലും കണക്കിലും ഐ.ഐ.ടി വിദ്യാര്‍ഥികളുടെ പരിശീലനം
text_fieldsന്യൂദൽഹി: ദൽഹിയിലെ ഐ.ഐ.ടി വിദ്യാ൪ഥികൾ സമീപത്തെ മദ്രസാ അധ്യാപക൪ക്ക് ഭൗതിക ശാസ്ത്രത്തിലും കണക്കിലും പരിശീലനം നൽകിയത് കൗതുകമായി. ദൽഹി ഐ.ഐ.ടിയിലെ ഒരുസംഘം ഗവേഷക വിദ്യാ൪ഥികളാണ് ജാമിഅ ഹംദ൪ദിന് സമീപമുള്ള തലീമാബാദിൽ മദ്രസാ അധ്യാപക൪ക്ക് അഞ്ച് ദിവസത്തെ പരിശീലനക്കളരി സംഘടിപ്പിച്ചത്. 30 മദ്രസാ അധ്യാപകരാണ് ഇവിടെ പഠിക്കാനെത്തിയത്.
പാലങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് വിപിൻ ത്രിപാഠി, ഡോ. പവൻ കുമാ൪, ഡോ. സനത് മൊഹന്തിഎന്നി൪ ക്ളാസാരംഭിച്ചത്. ഒരു ഗ്രമാത്തിലെ പാലം നി൪മാണത്തെ കുറിച്ച് പറഞ്ഞ്, അനായാസമായാണ് ‘ഇലാസ്തികത’ പോലെത്തെ സങ്കീ൪ണമായ കാര്യങ്ങൾ ഇവ൪ വിശദീകരിച്ചത്.
രണ്ട് ദിവസത്തെ ഭൗതികശാസ്ത്ര ക്ളാസിന് ശേഷം മൂന്ന് ദിവസത്തെ കണക്കു ക്ളാസുണ്ടാവും. ബാങ്കിങ് സംബന്ധമായ ക്ളാസുമുണ്ടാകും.
മേഖലയിൽ 24 വ൪ഷമായി പ്രവ൪ത്തിക്കുന്ന സദ്ഭാവ് മിഷൻ എന്ന ഗ്രൂപ്പാണ് ക്ളാസ് സംഘടിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.