ജില്ലയിലേക്ക് ലഹരി ഉല്‍പന്നങ്ങള്‍ ഒഴുകുന്നു
text_fieldsകൽപകഞ്ചേരി: നിരോധിത ലഹരി പദാ൪ഥങ്ങളും കഞ്ചാവും ജില്ലയിലേക്ക് ഒഴുകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ക്വിൻറൽ കണക്കിന് കഞ്ചാവും ലഹരി പദാ൪ഥങ്ങളുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളിൽ 75000 രൂപയുടെ ഹാൻസടക്കമുള്ള ലഹരി ഉൽപന്നങ്ങൾ കൽപകഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. കടകളിൽ വിതരണം നടത്തുന്നതിനിടെ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടികളത്താണിയിലെ ഗോഡൗണിനെകുറിച്ച് വിവരം ലഭിച്ചത്. ഇവിടെനിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ലഹരി വസ്തുക്കൾ വിതരണം നടത്തുന്നുണ്ട്. അടുത്തിടെ, അഞ്ചുലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ റെയിൽവേ പൊലീസ് തിരൂ൪ റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയിരുന്നു. സാധനങ്ങൾ പിടിച്ചെടുക്കുകയല്ലാതെ ഇതിൻെറ പിന്നിലുള്ളവരെ കണ്ടെത്താൻ കഴിയാറില്ല. പാ൪സൽ അയക്കാനുള്ള നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടുകയും ലഹരി മാഫിയാ സംഘങ്ങൾ തങ്ങളുടെ കച്ചവടം തുടരുകയും ചെയ്യുന്നു. പിടികൂടുന്നത് പലപ്പോഴും വിതരണക്കാരെ മാത്രമാണ്. ഇവരെ കോടതിയിൽ ഹാജരാക്കുന്നതോടെ അന്വേഷണം തീരുകയാണ് പതിവ്.
തുട൪ അന്വേഷണത്തിലൂടെ യഥാ൪ഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. അന്താരാഷ്ട്ര വിപണിയിൽ 15 മുതൽ 20 ലക്ഷം രൂപവരെ വില മതിക്കുന്ന അരകിലോ ചരസാണ് കടക്കഞ്ചേരിയിൽ വെള്ളിയാഴ്ച തേഞ്ഞിപ്പലം പൊലീസ് പിടികൂടിയത്. കൂടാതെ, എടവണ്ണ ബസ്സ്റ്റാൻഡിൽ ഒരു ചാക്ക് ഹാൻസ്, പാൻപരാഗ് തുടങ്ങി 3000ത്തിലധികം നിരോധിത ലഹരി വസ്തുക്കൾ എടവണ്ണ പൊലീസ് പിടിച്ചെടുത്തിരുന്നു.
യഥാ൪ഥ പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കുന്നതോടൊപ്പം ഇവരുടെ കേന്ദ്രങ്ങളും ഗോഡൗണുകളും കണ്ടെത്താൻ പൊലീസും എക്സൈസ് അധികൃതരും പരിശോധന ഊ൪ജിതപ്പെടുത്തണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.