പ്രമുഖ പണ്ഡിതന്‍ മുട്ടാണിശ്ശേരില്‍ കോയക്കുട്ടി മൗലവി അന്തരിച്ചു
text_fieldsആലപ്പുഴ: പ്രമുഖ മതപണ്ഡിതൻ മുട്ടാണിശ്ശേരിൽ കോയക്കുട്ടി മൗലവി അന്തരിച്ചു. 86 വയസ്സായിരുന്നു. ആലപ്പുഴ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് നടക്കും.
ആലപ്പുഴ ജില്ലയിലെ കായംകുളത്ത് 1926 ആഗസ്റ്റ് 14 ന് എം. മുഹമ്മദ് കുഞ്ഞിയുടെയും ഔാദ൪ ഉമ്മയുടെയും മകനായി ജനനം. തിരുവനന്തപുരം സ൪വകലാശാല കോളജ്, കൊല്ലം എസ്.എൻ കോളജ് എന്നിവിടങ്ങളിൽ പഠനം. ഭൗതികശാസ്ത്രത്തിൽ ബിരുദമെടുത്തു. ഭൗതിക പഠനത്തോടൊപ്പം വിവിധ പണ്ഡിതൻമാരിൽ നിന്ന് അറബി- ഇസ്ലാമിക വിഷയങ്ങളിൽ പ്രാവീണ്യം നേടി. 1966 ൽ ഖു൪ആനിന്റെ സമ്പൂ൪ണ്ണ പരിഭാഷ പ്രസിദ്ധീകരിച്ചു. അമേരിക്കയടക്കം വിവിധ വിദേശ രാജ്യങ്ങളിൽ പ്രസംഗ പര്യടനങ്ങൾ നടത്തിയിട്ടുണ്ട്.
ഇബ്നു ഖൽദൂന്റെ"മുഖദ്ദിമ" എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ പരിഭാഷയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതി. ഖു൪ആനിലെ ഉപമകൾ., ശുദ്ധീകരണം, ശാസ്ത്ര വേദ സംഗമം ഖു൪ആനിൽ, ഇസ്ലാം ഒരു വിശകലന പഠനം, ഖു൪ആൻ പഠന സഹായി എന്നിങ്ങനെ 25ഓളം കൃതികൾ രചിച്ചിട്ടുണ്ട്. ‘സയൻസ് എൻറിച്ച്ഡ് ഇൻ ദ ഗ്ളോറിയസ് ഖു൪ആൻ’, ‘സയൻസ് ബിഹൈൻഡ് ദ മിറക്കിൾ’, ‘ചലഞ്ച്’ എന്നിവ അദ്ദേഹം ഇംഗ്ളീഷിൽ രചിച്ച ഗ്രന്ഥങ്ങളാണ്.
ഭാര്യ: നഫീസാബീവി. മക്കൾ: മുഹമ്മദ് ഹുസൈൻ,ത്വാഹാ ഹുസൈൻ, മഖ്ബൂൽ ഹുസൈൻ, നസീമ, അമീന, തസ്നീം, ശാദിയ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.