യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ തള്ളിക്കയറി
text_fieldsകായംകുളം: കസ്റ്റഡിയിലെടുത്ത യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് പ്രവ൪ത്തക൪ കായംകുളം പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറി. കരുനാഗപ്പള്ളി കളപ്പുര തെക്കതിൽ അനീ൪ഷായെയാണ് (34) കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. മന്നത്ത് ക്ഷേത്രത്തിന് സമീപം ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഈ ഭാഗത്ത് ആയുധങ്ങളുമായി പെട്ടിഓട്ടോയിൽ രണ്ടുപേ൪ കറങ്ങുന്നതായ വിവരം ലഭിച്ചാണ് പൊലീസ് എത്തിയത്. ഈ സമയം എത്തിയ അനീ൪ഷായുടെ പെട്ടിഓട്ടോക്ക് പൊലീസ് കൈകാണിച്ചെങ്കിലും നി൪ത്തിയില്ല. പെട്ടിഓട്ടോ ജീപ്പിനു പിന്നിൽ ഇടിച്ചശേഷമാണ് നി൪ത്താതെ പോയത്. പൊലീസുകാരൻെറ കൈക്ക് പരിക്കുമേറ്റു. പിന്തുട൪ന്ന പൊലീസ് വള്ളികുന്നം ചൂനാട് ഭാഗത്തുനിന്നാണ് അനീ൪ഷായെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച അനീ൪ഷായെ മ൪ദിച്ചെന്ന് ആരോപിച്ചാണ് യൂത്ത്കോൺഗ്രസുകാ൪ വൈകുന്നേരം സ്റ്റേഷനിലേക്ക് തള്ളിക്കയറിയത്. ഇയാളെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു ആവശ്യം.
ഇൻഷുറൻസ് പേപ്പ൪ ഇല്ലാത്തതിനാലാണ് വണ്ടി വിട്ടുപോയതെന്ന് അനീ൪ഷാ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും രാത്രി പത്തോടെ ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.