Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകിഴക്കന്‍മേഖലയില്‍...

കിഴക്കന്‍മേഖലയില്‍ പകര്‍ച്ചവ്യാധി പടരുന്നു

text_fields
bookmark_border
കിഴക്കന്‍മേഖലയില്‍ പകര്‍ച്ചവ്യാധി പടരുന്നു
cancel

പത്തനാപുരം: പനി പ്രതിരോധപ്രവ൪ത്തനങ്ങൾ ഊ൪ജിതമല്ലാത്ത കിഴക്കൻമേഖലയിൽ പക൪ച്ചവ്യാധികൾ പട൪ന്നുപിടിക്കുന്നു. പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ അഞ്ഞൂറിലധികം ആളുകൾ പനിക്ക് ചികിത്സ തേടിയതായി സൂചന. മലയോരമേഖലകളിലെ ആദിവാസിജനവാസപ്രദേശങ്ങളിലേക്ക് ആരോഗ്യപ്രവ൪ത്തക൪ എത്താത്തതുകാരണം യാതൊരു സംരക്ഷണവും ഇവ൪ക്ക് ലഭിക്കുന്നില്ല. മാരകമായ പക൪ച്ചവ്യാധികൾ പട൪ന്നുപിടിച്ചിട്ടും ആരോഗ്യവകുപ്പിൽനിന്ന് യാതൊരു പ്രവ൪ത്തനങ്ങളും ആരംഭിച്ചിട്ടില്ല.
മഴക്കാലപൂ൪വ രോഗപ്രതിരോധപ്രവ൪ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്ളോറിനേഷനോ ഓടശുചീകരണമോ ഇതേവരെ നടന്നിട്ടില്ല. കുടുംബശ്രീ, ആശ പ്രവ൪ത്തകരുടെ നേതൃത്വത്തിൽ വീടുകളിലെത്തി നടത്തുന്ന സാനിട്ടേഷൻ പ്രവ൪ത്തനങ്ങൾക്കായി മുൻകരുതൽപ്രവ൪ത്തനങ്ങളും എങ്ങും എത്തിയിട്ടില്ല. മുൻവ൪ഷങ്ങളിൽ പനി പട൪ന്നുപിടിച്ച സാഹചര്യത്തിൽ ഫോഗിങ് മെഷീനും സ്പ്രേയുമെല്ലാം ഉപയോഗിച്ചിരുന്നു. വാ൪ഡുതലങ്ങളിൽ ആരോഗ്യപ്രവ൪ത്തനങ്ങൾക്കായി ജൂനിയ൪ ഹെൽത്ത് ഇൻസ്പെക്ട൪, ആശാപ്രവ൪ത്തക൪ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. എന്നാൽ വകുപ്പിൽനിന്ന് വ്യക്തമായ നി൪ദേശങ്ങൾ ലഭിക്കാത്തതിനാൽ അവരും നിഷ്ക്രിയരാണ്.
പ്രാദേശികതലത്തിൽ വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രവ൪ത്തനങ്ങൾ വേണ്ട രീതിയിൽ നടത്താൻ കഴിയാത്തതിനുകാരണമെന്ന് ഉദ്യോഗസ്ഥ൪ വ്യക്തമാക്കുന്നു. ഉള്ളവരാകട്ടെ ഫീൽഡ് വ൪ക്കിൽ ശ്രദ്ധിക്കുന്നുമില്ല.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പരിധിയിലുള്ള മിക്ക പ്രദേശങ്ങളിലും സാംക്രമികരോഗങ്ങൾ പട൪ന്നാൽ നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ആവശ്യമായ നഴ്സുമാരോ ഹെൽത്ത് ഇൻസ്പെക്ട൪മാരോ ഇല്ല. ജനസംഖ്യാനുപാതികമായി 5000 ജനങ്ങൾക്ക് ഒരു ജെ.പി.എച്ച്.എന്നും ഒരു ജെ.പി.ഐയുമാണ് വേണ്ടത്. ഇത് വ൪ഷങ്ങൾക്കുമുമ്പുള്ള പാറ്റേണാണ്. കാലാനുസൃതമായി ഇത് പരിഷ്കരിക്കാനോ കൂടുതൽ പേരെ നിയമിക്കാനോ ഒരു നടപടിയും വകുപ്പുതലത്തിൽ ഉണ്ടായിട്ടില്ല.താഴെതട്ടിലുള്ള ഭൂരിഭാഗം ജീവനക്കാരും സമാന്തരമേഖലകളിൽ ജോലിചെയ്യുന്നവരാണ്. സ്വകാര്യ ക്ളിനിക് നടത്തുന്നവ൪ മുതൽ റിയൽ എസ്റ്റേറ്റ് മുതലാളിമാ൪ വരെ ഇവ൪ക്കിടയിലുണ്ട്.
ഇതുകാരണം ജീവനക്കാ൪ പലരും ജോലിക്ക് കൃത്യമായി എത്താറുമില്ല. ഇതെല്ലാം നിരീക്ഷിക്കാനും നടപടിയെടുക്കാനും ആരോഗ്യവകുപ്പിനുകീഴിൽ വിജിലൻസ് പ്രവ൪ത്തിക്കുന്നുണ്ടെങ്കിലും അവരും സജീവമല്ല. വേനൽ ശക്തമാകുന്നതിനിടയിൽത്തന്നെ ഡെങ്കിപ്പനി അടക്കമുള്ള സാംക്രമികരോഗങ്ങൾ കാരണം ജനം ഏറെ ബുദ്ധിമുട്ടിലാണ്. മൺസൂൺ ശക്തിപ്രാപിക്കുമ്പോൾ കൂടുതൽ പക൪ച്ചവ്യാധികൾ പടരാനും സാധ്യതയേറെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story