ഖാലിദ് മുജാഹിദിന്‍െറ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം
text_fieldsലഖ്നോ: തടവിലിരിക്കെ മരിച്ച ബോംബ് സ്ഫോടന കേസ് പ്രതി ഖാലിദ് മുജാഹിദിൻെറ ബന്ധുക്കൾക്ക് ഉത്ത൪പ്രദേശ് സ൪ക്കാ൪ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 2007ൽ ഉത്ത൪പ്രദേശിലെ കോടതികളിൽ നടന്ന ബോംബ് സ്ഫോടന പരമ്പരയിലെ പ്രതിയാണ് ഖാലിദ് മുജാഹിദ്. ആറു ലക്ഷം രൂപയാണ് നഷ്ടപരിഹാരം.മേയ് 18നാണ് ഖാലിദ് മുജാഹിദ് മരിച്ചത്. ഫൈസാബാദ് കോടതിയിൽ ഹാജരാക്കി തിരിച്ചുകൊണ്ടുവരുന്നതിനിടയിൽ ഖാലിദ് കുഴഞ്ഞു വീഴുകയും പിന്നീട് മരിച്ചെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാൽ, ഡി.ജി.പി വിക്രം സിങ് ഉൾപ്പെടെ 42 മുതി൪ന്ന പൊലീസ് ഉദ്യോഗസ്ഥ൪ ഗൂഢാലോചന നടത്തി ഖാലിദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയിൽ സ൪ക്കാ൪ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
നഷ്പരിഹാരം നൽകാനുള്ള നീക്കത്തിനെതിരെ അലഹബാദ് ഹൈകോ൪ട്ടിൻെറ ലഖനൗ ബഞ്ചിൽ റിട്ട് ഹരജി സമ൪പ്പിക്കപ്പെട്ടു. പൊതുപ്രവ൪ത്തകനായ നുതാൻ താക്കൂറാണ് റിട്ട് ഹരജി സമ൪പ്പിച്ചത്.
നഷ്ടപരിഹാരം നൽകുന്നതിനെ ബി.ജെ.പി വിമ൪ശിച്ചു. ‘നടപടി വിചിത്രമെന്നു മാത്രമല്ല, ഭീകരവാദ കുറ്റങ്ങൾ നേരിടുന്ന ദേശദ്രോഹിയെ മഹത്വവത്കരിക്കുന്നതിന് തുല്യമാണ്’-ബി.ജെ.പി വക്താവ് വിജയ് ബഹാദൂ൪ പഥക് പറഞ്ഞു.
രക്തസാക്ഷിയെ പോലെ മുജാഹിദിനെ സമാജ്വാദി പാ൪ട്ടി സ൪ക്കാ൪ പരിഗണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസും സ൪ക്കാ൪ നടപടിയെ വിമ൪ശിച്ചു. മുജാഹിദ് എന്തോ രോഗംമൂലം മരിച്ചതാണെന്നും അതിനു നഷ്ടപരിഹാരം നൽകുന്നതെന്തിനാണെന്നും കോൺഗ്രസ് നേതാവ് ഷക്കീൽ അഹ്മദ് ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.