ദേശീയപാത: യുദ്ധസന്നാഹത്തോടെ അളവെടുപ്പ് തുടരുന്നു; 50 പേര്‍ അറസ്റ്റില്‍
text_fieldsതൃശൂ൪: മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുട൪ന്നുള്ള പ്രതിഷേധങ്ങളെ ചവിട്ടി മെതിച്ച് വൻ പൊലീസ് സന്നാഹത്തോടെ ദേശീയപാത 17ൽ അളവെടുപ്പും കല്ലിടലും തുടരുന്നു. അളവെടുപ്പ് തടയാനത്തെിയ അമ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചൊവ്വാഴ്ച രാവിലെ പത്തോടെ കയ്പമംഗലം പനമ്പിക്കുന്നിൽ നിന്നാണ് അളവെടുപ്പ് ആരംഭിച്ചത്.
അളവെടുപ്പ് ഒരുകിലോമീറ്റ൪ പിന്നിട്ട് കയ്പമംഗലം 12ൽ എത്തിയപ്പോൾ കാളമുറി സെൻററിൽ നിന്ന് അറുപതോളം പേ൪ പ്രകടനം തുടങ്ങി. എന്നാൽ, കയ്പമംഗലം 12ൽ എത്തുംമുമ്പ് കാളമുറി കനറാ ബാങ്കിന് വടക്കുവെച്ച് പൊലീസ് തടഞ്ഞു. ചെറുത്ത് മുന്നോട്ടുപോകാൻ ശ്രമിച്ച സമരക്കാരെ ബലം പ്രയോഗിച്ച് രണ്ടുവാനുകളിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
സമരസമിതി പ്രവ൪ത്തകരായ ടി.എൽ. സന്തോഷ്, കെ.ജി. സുരേന്ദ്രൻ, പി.സി. അജയൻ, കെ.എ. സുലൈമാൻ, കാക്കര ബാലകൃഷ്ണൻ, രാജൻ പട്ടാട്ട് തുടങ്ങി അമ്പതോളം പേരാണ് അറസ്റ്റിലായത്. ഇവരെ മതിലകം, വലപ്പാട്, കാട്ടൂ൪ സ്റ്റേഷനുകളിലേക്കാണ് കൊണ്ടുപോയത്.
സ്പെഷൽ ഡെ. കലക്ട൪ പി.വി. അബ്ബാസിൻെറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരോടൊപ്പം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബിജു ഭാസ്ക൪, സി.ഐമാരായ എം. സുരേന്ദ്രൻ, ടി.എസ്. സുനോജ്, സി. സുന്ദരൻ, സി.ആ൪. രാജേഷ്, അഞ്ച് എസ്.ഐമാ൪ എന്നിവരുടെ നേതൃത്വത്തിൽ നൂറ്റമ്പതോ ളം പൊലീസുകാരും ഉണ്ടായിരുന്നു. രാവിലെ മുതൽ ആരംഭിച്ച മഴ വകവെക്കാതെയാണ് അളവെടുപ്പ് മുന്നോട്ട് നീങ്ങിയത്. എടമുട്ടം തുടങ്ങിയുള്ള ഭാഗങ്ങളിൽ ബുധനാഴ്ച അളവെടുപ്പ് തുടരുമെന്ന് പി.വി. അബ്ബാസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.