തുറമുഖട്രസ്റ്റ് ചെയര്‍മാന്‍െറ വാര്‍ത്താസമ്മേളനം ബഹളത്തില്‍ കലാശിച്ചു
text_fieldsകൊച്ചി: ബോൾഗാട്ടി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തുറമുഖട്രസ്റ്റ് ചെയ൪മാൻ പോൾ ആൻറണിയും സെക്രട്ടറി സിറിൾ സി. ജോ൪ജും പോ൪ട്ട് ട്രസ്റ്റ് ആസ്ഥാനത്ത് ചൊവ്വാഴ്ച വിളിച്ചുചേ൪ത്ത വാ൪ത്താസമ്മേളനം ബഹളത്തിൽ കലാശിച്ചു. വാ൪ത്താലേഖകരുടെ പലചോദ്യങ്ങളോടും ക്ഷുഭിതനും അക്ഷമനുമായി ചെയ൪മാൻ പ്രതികരിച്ചതാണ് വാ൪ത്താസമ്മേളനം ബഹളമയമായത്. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നതിന് പകരം പത്രലേഖകരെ പരിഹസിക്കുന്ന വിധമായിരുന്നു പെരുമാറ്റം. ഒരുവേള ചോദ്യങ്ങൾ ഉയ൪ന്നപ്പോൾ ഇതെന്താ കോടതിയാണോ എന്ന് തൊട്ടടുത്തിരുന്ന സെക്രട്ടറിയോട് ചെയ൪മാൻ ചോദിച്ചതും മാധ്യമപ്രവ൪ത്തകരെ ചൊടിപ്പിച്ചു. ലഭ്യമായ രേഖകൾ ഉയ൪ത്തിക്കാട്ടിയായിരുന്നു മാധ്യമപ്രവ൪ത്തക൪ ചെയ൪മാനെ നേരിട്ടത്.
ഇതോടെ ക്ഷുഭിതനായി അദ്ദേഹം പല ചോദ്യങ്ങൾക്കും മറുപടി നൽകാൻ കൂട്ടാക്കിയില്ല. പല ചോദ്യങ്ങൾക്കും ചെയ൪മാൻെറ അനുമതിയോടെ സെക്രട്ടറി സിറിൾ സി. ജോ൪ജാണ് മറുപടി നൽകിയത്. പോ൪ട്ട് അധികൃതരുടെ പല വിശദീകരണങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും ഉപചോദ്യങ്ങൾ ഉയ൪ന്നതോടെ ചെയ൪മാൻ വാ൪ത്താസമ്മേളനം തിരക്കിട്ട് അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. ചോദ്യം ഉന്നയിക്കുന്നതിനായി തുടക്കത്തിൽത്തന്നെ ചെയ൪മാൻ നിബന്ധന മുന്നോട്ടുവെച്ചതും വിവാദത്തിന് വഴിയൊരുക്കി. ഒരു മണിക്കൂറോളം നീണ്ട വാ൪ത്താസമ്മേളനത്തിൽ മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങൾക്ക് ഏറെയും മറുപടി നൽകിയത് സെക്രട്ടറിയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.