Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഐ ലീഗ്: കേരളത്തിന്...

ഐ ലീഗ്: കേരളത്തിന് ഇനിയും ടീമായില്ല

text_fields
bookmark_border
ഐ ലീഗ്: കേരളത്തിന് ഇനിയും ടീമായില്ല
cancel

മലപ്പുറം: ഐ ലീഗ് ഫുട്ബാൾ പുതിയ സീസണിൽ കേരളത്തിൽനിന്ന് ടീം അണിനിരക്കുമോയെന്ന കാര്യത്തിൽ ആശങ്ക. കഴിഞ്ഞ ദിവസം ചേ൪ന്ന അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) യോഗം പുതിയ രണ്ട് ടീമുകൾക്ക് അംഗീകാരം നൽകി. മുംബൈ ടൈഗേഴ്സ്, ബാംഗ്ളൂ൪ ജെ.എസ്.ഡബ്ള്യു എന്നിവയാണ് പുതിയ ടീമുകൾ. ഇരു ടീമിനും പുതുസീസണിൽ ഐലീഗിൽ നേരിട്ട് കളിക്കാം. എന്നാൽ, ഇതോടൊപ്പം പരിഗണനയിലുണ്ടായിരുന്ന കേരള കൺസോ൪ട്യം ടീമിന് എ.ഐ.എഫ്.എഫ് അംഗീകാരം നൽകാത്തതാണ് ആശങ്കയുണ൪ത്തുന്നത്.
കേരളത്തിൽനിന്നുള്ള ടീമിൻെറ കാര്യത്തിൽ ചില വ്യക്തതകൾ ആവശ്യമായതിനാലാണ് പ്രഖ്യാപനം നീളുന്നത്. നിരതദ്രവ്യം കെട്ടിവെക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് മുഖ്യകാരണമെന്നാണ് അറിയുന്നത്. എന്നാൽ, ചില പേപ്പറുകളിൽ എ.ഐ.എഫ്.എഫിന് വിശദീകരണം ആവശ്യമുണ്ടെന്നും അതു നൽകുന്ന മുറക്ക് അനുകൂല മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരള ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി അനിൽകുമാ൪ ‘മാധ്യമ’ത്തോട് പറഞ്ഞു.
പുതു സീസണിൽ സമൂല മാറ്റങ്ങളുമായാണ് ഐ ലീഗ് ഒരുങ്ങുന്നത്. യുവതാരങ്ങൾക്ക് കൂടുതൽ പരിഗണന നൽകും. വിദേശ താരങ്ങളുടെ എണ്ണം നാലായി വ൪ധിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്. അണ്ട൪ 20 ടൂ൪ണമെൻറ് അണ്ട൪ 19 ആക്കി. ഐലീഗിൽ പങ്കെടുക്കുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടിയിട്ടുണ്ട്.
രണ്ട് മേഖലകളായാണ് ടൂ൪ണമെൻറിൻെറ പ്രാഥമികറൗണ്ട് നടക്കുക. പശ്ചിമ, പൂ൪വ മേഖലകളായാണ് മത്സരങ്ങൾ നടക്കുക. ഇതിൽ നാല് ടീമുകൾ വീതം അവസാന റൗണ്ടിൽ ഏറ്റുമുട്ടും. ബാക്കിവരുന്നവ൪ തരംതാഴ്ത്തൽ ഒഴിവാക്കാനും മത്സരിക്കേണ്ടി വരും.
ഓരോ ടീമിനും 30 കളിക്കാരെവരെ എടുക്കാം. ഇവരിൽ അഞ്ചുപേ൪ 23 വയസ്സിന് താഴെയുള്ളവരാകണം. പ്ളേയിങ് ഇലവനിൽ ഈ പ്രായത്തിലുള്ള ഒരാളെങ്കിലും നി൪ബന്ധമായും ഉണ്ടായിരിക്കണമെന്ന് എ.ഐ.എഫ്.എഫ് നി൪ദേശിക്കുന്നു. ഐ ലീഗ് ഒന്ന്, രണ്ട് ഡിവിഷനിൽ കളിക്കുന്ന മുഴുവൻ ക്ളബുകളും അണ്ട൪ 19 ടൂ൪ണമെൻറിൽ ടീമുകളെ ഇറക്കണം. എ.ഐ.എഫ്.എഫ് അക്കാദമികൾക്കും സ്വകാര്യ ഗ്രൂപ്പുകൾക്കും ഇതിൽ മാറ്റുരക്കാം. 2015-16 സീസൺ മുതൽ ഒരേസ്ഥലത്തുനിന്ന് രണ്ടിലധികം ടീമിനെ ഐ ലീഗിൽ കളിക്കാൻ അനുവദിക്കില്ല. എന്നാൽ, ചരിത്രപരമായ സംഭാവനകൾ കണക്കിലെടുത്ത് കൊൽക്കത്തക്കും ഗോവക്കും ഇത് ബാധകമല്ലാതാക്കിയിട്ടുണ്ട്.
മൂന്ന് വിദേശികളെ മാത്രമാണ് പ്ളേയിങ് ഇലവനിൽ കളിക്കാൻ അനുവദിച്ചിരുന്നത്. എന്നാൽ, ഇനി നാലു പേരെ ഇറക്കാം. രണ്ടാം ഡിവിഷനിൽ ഒരു വിദേശതാരത്തിനും അവസരം നൽകാം. സ്വന്തം ഗ്രൗണ്ടില്ലാത്ത ക്ളബുകൾ 2015 ജൂൺ ഒന്നിന് മുമ്പായി നി൪മിക്കണം. ഇതിൽ വീഴ്ചവരുത്തുന്നവരെ ലീഗിൽനിന്ന് ഒഴിവാക്കും. ടൂ൪ണമെൻറിൽ പങ്കെടുക്കാനുള്ള ഫീസ് അര ലക്ഷം രൂപയിൽനിന്ന് അഞ്ചു ലക്ഷമാക്കി. ഒരു ലക്ഷമാണ് രണ്ടാം ഡിവിഷൻകാരുടെ ഫീസ്.
അതേസമയം, പൊതുമേഖല ക്ളബുകൾ ഇല്ലാത്ത സീസണാണ് വരുന്നത്. എയ൪ഇന്ത്യ തരംതാഴ്ത്തപ്പെട്ടു. പ്രത്യേക വാണിജ്യ സ്ഥാപനമായി രജിസ്റ്റ൪ ചെയ്യണമെന്ന നി൪ദേശം പാലിക്കാത്തതിനാൽ ഒ.എൻ.ജി.സിയെയും ഒഴിവാക്കി. ഐ ലീഗ് 2013-14 സീസൺ ആഗസ്റ്റിലാണ് ആരംഭിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story