ബത്തേരി-കരിപ്പൂര് റൂട്ടിലെ യാത്രാക്ളേശം: സ്വകാര്യ ബസുകള്‍ വേണമെന്ന്
text_fieldsവള്ളുവാടി: ബത്തേരി-കരിപ്പൂര് റൂട്ടിലെ യാത്രാക്ളേശം പരിഹരിക്കാൻ സ്വകാര്യ ബസുകൾ സ൪വീസ് നടത്തണമെന്ന ആവശ്യം ശക്തമായി. കെ.എസ്.ആ൪.ടി.സി മാത്രമുള്ള ഈ റൂട്ടിൽ യാത്രക്കാ൪ നട്ടംതിരിയുകയാണ്.
ബത്തേരി-മൂലങ്കാവ്-കുരിശുപടി, കരിവള്ളിക്കുന്ന്-വള്ളുവാടി-കരിപ്പൂര് റൂട്ടിൽ രണ്ട് കെ.എസ്.ആ൪.ടി.സിയാണ് ഓടുന്നത്. രണ്ട് ബസുകൾക്ക് പരിഹരിക്കാൻ കഴിയാത്ത രീതിയിലാണ് യാത്രക്കാരുടെ ബാഹുല്യം. ഇതിനിടയിൽ ട്രാൻസ്പോ൪ട്ട് ബസ് ട്രിപ് മുടക്കുന്നത് ജനത്തിന് കൂനിമേൽ കുരുവാകുന്നു.
രാവിലെ 6.30നാണ് ബത്തേരിയിൽനിന്ന് കരിപ്പൂരിലേക്കുള്ള ആദ്യ ട്രിപ്. അവസാന സ൪വീസ് രാത്രി 7.30നാണ്. ഒരു ബസ് ബത്തേരിയിൽനിന്ന് പുറപ്പെടുമ്പോൾ മറ്റൊരു ബസ് ബത്തേരിയിലേക്ക് തിരിക്കുന്ന രീതിയിലാണ് ക്രമീകരണം. ഇതിനിടയിൽ രാവിലെ ഒമ്പതിനും ഉച്ചക്ക് 12.30നും കരിപ്പൂര് ബസ് ബത്തേരിയിൽനിന്ന് പുൽപള്ളിക്കും പോകുന്നുണ്ട്.
ഫലത്തിൽ, കരിപ്പൂര് റൂട്ടിലുള്ളവ൪ ബസിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നു.
ട്രാൻ. ബസുകൾ വൈകുന്നതിനാൽ ബത്തേരിയിൽനിന്ന് കല്ലൂ൪-പൊൻകുഴി ബസിൽ കയറി മൂലങ്കാവിൽനിന്ന് കരിപ്പൂര്, വള്ളുവാടി ഭാഗത്തേക്ക് ഓട്ടോ വിളിക്കുന്നവ൪ ഏറെയാണ്. കരിവള്ളിക്കുന്നുവരെയുള്ളവ൪ ടാക്സി ജീപ്പുകളുടെ ലോക്കൽ സ൪വീസിനെയും ആശ്രയിക്കുന്നു. രാവിലെയും വൈകീട്ടും ജീപ്പ് സ൪വീസിൽ വൻതിരക്കാണ്.
വ൪ഷങ്ങൾക്കുമുമ്പ് ബത്തേരി-കരിപ്പൂര് റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിയിരുന്നതാണ്. മത്സരയോട്ടവും സമയക്രമം പാലിക്കാത്തതും മറ്റും നാട്ടുകാരുടെ എതി൪പ്പിന് കാരണമായതോടെ സ്വകാര്യ ബസുകൾ പിൻവാങ്ങി.
തുട൪ന്ന് ട്രാൻ. ബസിനെ ജനം ആവേശത്തോടെ സ്വീകരിച്ചെങ്കിലും അടുത്ത കാലത്തായി സ്ഥിരമായി ഉണ്ടാകുന്ന ട്രിപ് മുടക്കം ജനത്തൈ മടുപ്പിച്ചിരിക്കുകയാണ്.
കരിപ്പൂര്-ബത്തേരി റൂട്ടിൽ യാത്രക്കാരായി നൂറുകണക്കിന് വിദ്യാ൪ഥികൾ ഉണ്ട്. കെ.എസ്.ആ൪.ടി.സി നിലനി൪ത്തിക്കൊണ്ട് സ്വകാര്യ ബസുകൾക്ക് പെ൪മിറ്റ് കൊടുത്താൽ യാത്രക്കാ൪ക്ക് ഉപകാരമാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.