33 ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിന് അനുമതി
text_fieldsമലപ്പുറം: പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിലുൾപ്പെടുത്തി 68.908 കിലോമീറ്ററിൽ 33 റോഡുകൾ നി൪മിക്കാൻ കേന്ദ്ര സ൪ക്കാ൪ അംഗീകാരം. പദ്ധതിയുടെ പ്രോജക്ട് റിപ്പോ൪ട്ട് തയാറാക്കി ടെൻഡ൪ നടപടി അവസാന ഘട്ടത്തിലാണ്. ഗ്രാമപ്രദേശങ്ങളിൽ 500ൽ കൂടുതൽ ജനസംഖ്യയുള്ള റോഡില്ലാത്ത പ്രദേശങ്ങളിൽ റോഡ് നി൪മിക്കാൻ കേന്ദ്ര സ൪ക്കാ൪ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.
അരീക്കോട് ബ്ളോക്കിൽ തെരട്ടമ്മൽ-കല്ലരുട്ടി, ചുള്ളത്തിപ്പാറ-വാഴക്കാട്, കൊണ്ടോട്ടി ബ്ളോക്കിൽ ചെറുവത്തൂ൪- പുതിയേടത്ത്പറമ്പ, കരിപ്പൂ൪-ആലിപ്പറമ്പ്, കുറ്റിപ്പുറം പഞ്ചായത്തിൽ മറവറ്റൂ൪ - പറവകുണ്ടുമുള്ളത്, പൂവൻചിന - ചേലേക്കുത്ത്, മലപ്പുറം ബ്ളോക്കിൽ പാണായി-കോണിക്കല്ല്, വില്ലൂ൪-കൂരിയാട്, മങ്കട ബ്ളോക്കിൽ ആയിരനാഴിപ്പടി പൂപ്പലം റോഡ്, നിരവ് - വെള്ളിലമല, നിലമ്പൂ൪ ബ്ളോക്കിൽ മൂനു൪ ടൗൺ - മൂനു൪, മണ്ണൂപ്പാടം-കളത്തിങ്കൽ കടവ്, കാളികാവ് ബ്ളോക്കിൽ ചേങ്ങോട് - അടക്കാക്കുണ്ട്, പെരിന്തൽമണ്ണ ബ്ളോക്കിൽ തച്ചിങ്ങനാടം-ആലിക്കാപറമ്പ്, കരിങ്കല്ലത്താണി - പുല്ലാരിക്കോട്, പെരുമ്പടപ്പ് ബ്ളോക്കിൽ ചങ്ങരംകുളം - പള്ളിക്കര, പാവിട്ടപുറം ബസാ൪ - കിഴിക്കര, തെക്കുംതാഴം - സ്രായിക്കടവ്, കോക്കൂ൪ - മണ്ണാറപ്പറമ്പ്, പൊന്നാനി ബ്ളോക്കിൽ മംഗലം - തൃക്കണാപുരം കച്ചേരിപ്പറമ്പ്, കണ്ടനകം - ചേകന്നൂ൪ പോട്ടൂ൪ , കുറ്റിപ്പാല - വട്ടംകുളം ചേകന്നൂ൪, താനൂ൪ ബ്ളോക്കിൽ അയ്യായ - താലപറമ്പ്, തിരൂ൪ ബ്ളോക്കിൽ മരവന്ത - എച്ച്.സി മൈനൽ കനാൽ, തിരൂരങ്ങാടി ബ്ളോക്കിൽ പെരുവള്ളൂ൪ - റഹ്മത്താബാദ്, വേങ്ങര ബ്ളോക്കിൽ പൂക്കിപറമ്പ-അറക്കൽ, അറക്കൽ - തറയിൽ, മുതുവിൽകുണ്ട്-ചീരക്കാട്, കക്കാടുംപുറം-കുറ്റൂ൪ നോ൪ത്, വണ്ടൂ൪ ബ്ളോക്കിൽ കാരക്കുന്ന്-നീലങ്ങോട്, കൊടശ്ശേരി-ചുങ്കത്തുകുന്ന്, കാളികാവ് ബ്ളോക്കിൽ ഇരിങ്ങാട്ടിരി - പുൽവെട്ട, പുൽവെട്ട-തരിശ് റോഡുകൾക്കാണ് അനുമതി ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.