അനധികൃത വയല്‍നികത്തലും കുന്നിടിക്കലും: നടപടി തുടങ്ങി
text_fieldsചേലേമ്പ്ര: ഗ്രാമപഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ തുട൪ന്ന് വരുന്ന അനധികൃത വയൽനികത്തൽ, കുന്നിടിച്ച് നിരത്തൽ എന്നിവക്കെതിരെ ക൪ശന നടപടി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്, റവന്യു വകുപ്പ്, പൊലീസ്, വിവിധ രാഷ്ട്രീയ പാ൪ട്ടികൾ, സന്നദ്ധ സംഘടനകൾ എന്നിവ൪ ചേ൪ന്ന് രൂപവത്കരിച്ച നീ൪ത്തട സംരക്ഷണ ജാഗ്രതാസമിതിയുടെ നേതൃത്വത്തിലാണ് നടപടി. വയൽ നികത്തൽ, കുന്നിടിക്കൽ എന്നിവക്ക് പുറമെ വനങ്ങളിലെ മരംമുറി, ഭൂഗ൪ഭ ജലത്തിൻെറ അമിത ചൂഷണം, മഴവെള്ള സംഭരണത്തിലെ അപാകതകൾ, അമിതവും അശാസ്ത്രീയവുമായ ജല ഉപഭോഗം എന്നിവക്ക് പരിഹാരം കാണാനുമാണ് നെൽവയൽ നീ൪ത്തട സംരക്ഷണത്തിന് ജനകീയ സമിതിക്ക് രൂപം നൽകിയത്. പഞ്ചായത്തിലെ 14ാം വാ൪ഡിലെ കൊളക്കുത്ത്, കണ്ടായിപാടം പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വയൽ മണ്ണിട്ട് നികത്താൻ ശ്രമം ആരംഭിച്ചിരുന്നു.
ജനങ്ങളുടെ പരാതിയെ തുട൪ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഷാഹിന, വില്ലേജ് ഓഫിസ൪ ജോതി പ്രകാശ്, കൃഷി ഓഫിസ൪ കെ.സി. തുളസിദാസ്, വാ൪ഡംഗങ്ങൾ, നീ൪ത്തട സംരക്ഷണ ജാഗ്രതാസമിതി ചെയ൪മാൻ അണ്ടിശ്ശേരി നാരായണൻ, വിവിധ രാഷ്ട്രീയപാ൪ട്ടി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ നികത്തിയ സ്ഥലങ്ങൾ പരിശോധിച്ചു. സ്ഥലമുടമകൾക്ക് നോട്ടീസ് നൽകി. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഗ്രാമപഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ ഏക്ക൪ കണക്കിന് സ്ഥലമാണ് ഭൂ മാഫിയ മണ്ണിട്ട് നികത്തിയത്. പരാതി കിട്ടുന്നമുറക്ക് ഇവ൪ക്കെതിരെ ക൪ശന നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.