അജ്ഞാതസംഘം വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്തു
text_fieldsകൊടകര: ടൗണിലെ ച൪ച്ച് റോഡിൽ പത്തോളം കടകൾ പ്രവ൪ത്തിച്ചിരുന്ന കെട്ടിടം രാത്രിയിൽ അജ്ഞാതസംഘം പൊളിച്ചു നീക്കി. ചൊവ്വാഴ്ച രാത്രി ഒന്നരയോടെയാണ് എക്സ്കവേറ്റ൪ ഉപയോഗിച്ച് ഒരു സംഘം ആളുകൾ കെട്ടിടം പൊളിച്ചത്. ആയുധങ്ങളേന്തിയ ഗുണ്ടാസംഘത്തിൻെറ കാവലിലായിരുന്നു കെട്ടിടം പൊളിച്ചതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ കച്ചവടക്കാ൪ പറഞ്ഞു. വിവരമറിഞ്ഞെത്തി തടയാൻ ശ്രമിച്ച വ്യാപാരികളെ മാരാകായുധങ്ങൾ കാട്ടി വിരട്ടിയോടിച്ച ശേഷമാണ് കടകൾ പൊളിച്ചത്. ബേക്കറികൾ, ബാ൪ബ൪ഷോപ്പുകൾ, പൂക്കട, പഴം, പച്ചക്കറി കടകൾ തുടങ്ങി പത്തോളം വ്യാപാരസ്ഥാപനങ്ങളാണ് തക൪ത്ത കെട്ടിടത്തിൽ ഉണ്ടായിരുന്നത്. കടകളിലുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം സ്ഥലം വിട്ടിരുന്നു. ച൪ച്ച് റോഡിൽ ഈയിടെ പണിത നടപ്പാതക്ക് കെട്ടിടത്തിൻെറ അവശിഷ്ടങ്ങൾ വീണ് ഭാഗികമായി കേടുപറ്റി. രാത്രിയിൽ നഗരത്തിൽ ഗുണ്ടാവിളയാട്ടം ഉണ്ടായിട്ടും തടയാൻ പൊലീസിന് സാധിക്കാത്തതിൽ വ്യാപക പ്രതിഷേധമാണ് പ്രദേശത്തുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.