വിഴിഞ്ഞം തുറമുഖം പരിസ്ഥിതിക്ക് ഭീഷണിയെന്ന് പഠനം
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നി൪മാണം പദ്ധതിപ്രദേശത്തെ പരിസ്ഥിതിക്ക് ഭീഷണിയെന്ന് പരിസ്ഥിതി ആഘാത പഠനം. നിലവിൽ ജലക്ഷാമമുള്ള പ്രദേശത്ത് നി൪മാണ പ്രവ൪ത്തനങ്ങൾ ജലദൗ൪ലഭ്യം രൂക്ഷമാക്കുമെന്ന് എൽ ആൻഡ് ടി റാംബോൾ കൺസൾട്ടിങ് എൻജിനീയേഴ്സ് ഏകീകരിച്ച പഠന റിപ്പോ൪ട്ട് വ്യക്തമാക്കുന്നു. തുറമുഖ നി൪മാണം സ്വാഭാവിക ജലനി൪ഗമന മാ൪ഗങ്ങളും ഓവുചാലുകളും തടയും. കുളങ്ങളിലും വെള്ളക്കെട്ടുകളിലും മലിനജലം അടിഞ്ഞുകൂടും.
പ്രാദേശിക ജലനി൪ഗമന രീതിയിൽ വ്യതിയാനമുണ്ടാകും. തൊഴിലാളി ക്യാമ്പുകളിൽനിന്നുള്ള മലിനജലം ശരിയായി കൈകാര്യം ചെയ്തില്ളെങ്കിൽ ഭൂഗ൪ഭജലത്തിൻെറ ഗുണനിലവാരത്തെ ബാധിച്ചേക്കും. രൂപകൽപ്പനയുടെയും നി൪മാണത്തിൻെറയും ഘട്ടത്തിൽ ശരിയായ കരുതലെടുത്തില്ളെങ്കിൽ ഭൂഗ൪ഭജലത്തിൻെറ സ്ഥിതി പ്രതികൂലമാകും. പ്രദേശത്ത് സുസ്ഥിര ജല സന്തുലിതാവസ്ഥ പരിരക്ഷിക്കാൻ വാട്ട൪ മാനേജ്മെൻറ് പ്ളാൻ ഉണ്ടായിരിക്കണമെന്നും റിപ്പോ൪ട്ടിലുണ്ട്.
എണ്ണയുടെയും രാസവസ്തുക്കളുടെയും ചോ൪ച്ച, മലിനജലം കവിഞ്ഞൊഴുകൽ, കപ്പലിലെ മാലിന്യം, നി൪മാണ ഘട്ടത്തിൽ കാറ്റടിച്ചത്തെുന്ന പൊടി എന്നിവ കടലിൻെറ അടിത്തട്ടിനെ മലിനപ്പെടുത്തും. നി൪മാണ, ഡ്രഡ്ജിങ് കാരണം എക്കൽ ഇളകുകയും വ്യാപിക്കുകയും ചെയ്യും. എന്നാൽ, കടൽഭിത്തി നി൪മാണത്തിലൂടെ മത്സ്യബന്ധന തുറമുഖത്തിലെ സമുദ്രജല പ്രവാഹത്തിൻെറയും തിരമാലയുടെയും ശക്തി കുറക്കും. ഇതിലൂടെ തുറമുഖം കൂടുതൽ ശാന്തമാകും. മലിനീകരണം ലഘൂകരിക്കാൻ കരാ൪ പണികാ൪ക്ക് ഓയിൽ സ്പിൽ കണ്ടിൻജൻസി പ്ളാൻ നി൪ബന്ധമാക്കണം.
നി൪മാണ പ്രവ൪ത്തനങ്ങൾ, നിരന്തര ഗതാഗതം മൂലമുള്ള പൊടിപടലം, വാഹനങ്ങളുടെ വിഷപ്പുക എന്നിവ പ്രദേശത്തെ വായുവിൻെറ ഗുണമേന്മയെ ബാധിക്കും. തറ നനക്കൽ, അന്തരീക്ഷം ശാന്തമായിരിക്കുമ്പോൾ പാറപൊട്ടിക്കൽ, കുറഞ്ഞ അളവിൽ മാത്രം പുക പുറന്തള്ളുന്ന വാഹനങ്ങളും യന്ത്രങ്ങളും ഉപയോഗിക്കൽ എന്നിവയിലൂടെ ആഘാതം ഒരുപരിധിവരെ കുറക്കാം. നി൪മാണ ഘട്ടത്തിലെ പ്രകമ്പനവും ദ്രുതചലനവും സമീപവാസികൾക്കും ജന്തു വ൪ഗങ്ങൾക്കും സമുദ്ര സസ്തനികൾക്കും ശല്യമാകും. വിഴിഞ്ഞം മത്സ്യബന്ധന ഗ്രാമം, മുള്ളൂ൪, പുളിങ്കുടി പ്രദേശങ്ങളും പരിസരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിൻെറ സ്വാധീന വലയത്തിൽ വരുമെന്നും റിപ്പോ൪ട്ടിൽ പറയുന്നു. പദ്ധതിപ്രദേശത്ത് നടത്തിയ പരിശോധനയിൽ ഭൂഗ൪ഭജലം മാലിന്യമുക്തമാണെന്നും വായുവിൻെറ ഗുണനിലവാരം മെച്ചമാണെന്നും തെളിഞ്ഞതായി റിപ്പോ൪ട്ടിൽ പറയുന്നുമുണ്ട്. പദ്ധതി പ്രദേശത്തിൻെറ ഒമ്പത് സ്ഥാനങ്ങളിലെ ശബ്ദവ്യവസ്ഥ പഠിച്ചപ്പോൾ മലിനീകരണത്തിൻെറ അളവ് പൊതുവായ മാനദണ്ഡത്തിലും താഴെയാണെന്ന് തെളിഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.