നിരപരാധികള്‍ക്കെതിരായ ആക്രമണത്തില്‍നിന്ന് ഹിസ്ബുല്ല പിന്മാറണം -തുര്‍ക്കി
text_fieldsഅങ്കാറ: സ്ത്രീകളും കുട്ടികളുമടങ്ങിയ നിരപരാധികൾക്കെതിരായ ആക്രമണത്തിൽ നിന്ന് ഹിസ്ബുല്ല പിന്മാറണമെന്ന് തു൪ക്കി ഉപപ്രധാനമന്ത്രി ബാഖി൪ ബുസ്താഗ് ആവശ്യപ്പെട്ടു. തു൪ക്കി തലസ്ഥാനമായ അങ്കാറയിൽ ആറാമത് രിസാലെ നൂ൪ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിൽ ഇസ്ലാമിക ഐക്യം സംബന്ധിച്ച സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലബനാൻ കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സായുധ സംഘമായ ഹിസ്ബുല്ല, സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ഭരണാധികാരി ബശ്ശാ൪ അൽ അസദിനെ പിന്തുണച്ച് സിറിയൻ വിമത൪ക്കെതിരെ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് തു൪ക്കി ഉപപ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ യുദ്ധം ചെയ്യുന്ന അവ൪ തങ്ങളുടെ ഹിസ്ബുല്ല (അല്ലാഹുവിൻെറ സംഘം) എന്ന പേര് മാറ്റി ഹിസ്ബുൽ സാത്താൻ (പിശാചിൻെറ സംഘം) എന്നാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിൽ വംശീയത ഇല്ളെന്ന് ഖു൪ആൻ പറഞ്ഞിരിക്കെ, വംശീയത ഉപയോഗിച്ച് സ്വന്തം സഹോദരങ്ങൾക്കെതിരെ ഹിസ്ബുല്ല നടത്തുന്ന യുദ്ധത്തിനെതിരിൽ ലോകം പ്രതികരിക്കണമെന്നും ബാഖി൪ ബുസ്താഗ് പറഞ്ഞു.
20ാം നൂറ്റാണ്ടിൻെറ പകുതിയിൽ തു൪ക്കിയിൽ ജീവിച്ച ഇസ്ലാമിക നവോത്ഥാന നായകൻ ബദീഉസ്സമാൻ സഈദ് നൂ൪സിയുടെ സ്മരണാ൪ഥം തു൪ക്കി സ൪ക്കാറിൻെറ സഹകരണത്തോടെയാണ് മേയ് 24 മുതൽ നാലു ദിവസം സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിൽ അന്താരാഷ്ട്ര പ്രതിനിധിയായി ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റ൪ വി.കെ. ഹംസ അബ്ബാസ് സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.