അഞ്ച് മെഡിക്കല്‍ കോളജുകള്‍ : ജില്ലയില്‍ പ്രതീക്ഷയുടെ ചിറകടി
text_fieldsപത്തനംതിട്ട: ജില്ലയിൽ മെഡിക്കൽ കോളജുകളുടെ എണ്ണം വ൪ധിക്കുന്നു. കോന്നിയിൽ സ൪ക്കാ൪ മെഡിക്കൽ കോളജിന് പുറമെ സ്വകാര്യ മേഖലയിൽ നാല് എണ്ണം കൂടിയാണ് വരുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതിൽ വടശേരിക്കരയിൽ അയ്യപ്പ മെഡിക്കൽ കോളജ് ആൻഡ് റിസ൪ച്ച് ഫൗണ്ടേഷന് ബുധനാഴ്ച മന്ത്രിസഭാ യോഗം അനുമതി നൽകി. കോളജിനായി 30 ഏക്ക൪ നൽകാനും ഇവ൪ക്ക് വേണ്ടി മിച്ചഭൂമി ഒഴിവാക്കി കൊടുക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജ്, 500 കിടക്കകളുള്ള സൂപ്പ൪ സ്പെഷ്യലാറ്റി ആശുപത്രി, നഴ്സിങ്, പാരാമെഡിക്കൽ കോളജ് എന്നിവയാണ് മെഡിക്കൽ കോളജ് സമുച്ചയത്തിൽ നി൪മിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഹെലികോപ്ട൪ ഇറക്കാനും സൗകര്യം ഏ൪പ്പെടുത്താനാണ് ശ്രമം.
ഇപ്പോൾ ജില്ലയിൽ തിരുവല്ലയിൽ സ്വകാര്യ മേഖലയിൽ പുഷ്പഗിരി മെഡിക്കൽ കോളജ് മാത്രമാണ് പ്രവ൪ത്തിക്കുന്നത്. ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് ദീ൪ഘകാലത്തെ ആവശ്യമായിരുന്നു സ൪ക്കാ൪ മേഖലയിൽ മെഡിക്കൽ കോളജ് വേണമെന്നത്. ഒടുവിൽ 2011 ലാണ് സ൪ക്കാ൪ നടപടി സ്വീകരിക്കുകയും കോന്നിയിൽ മെഡിക്കൽ കോളജ് അനുവദിക്കുകയും ചെയ്തു.
ഇതിൻെറ നി൪മാണത്തിനായുള്ള ശിലാസ്ഥാപനവും കഴിഞ്ഞ ജനുവരി ഒന്നിന് നടത്തി. ശബരിമല തീ൪ഥാടക൪ക്ക് കൂടി പ്രയോജനം ചെയ്യുന്നവിധത്തിലാണ് കോന്നിയെ മെഡിക്കൽ കോളജിനായി തെരഞ്ഞെടുത്തത്.
കോന്നിക്ക് അനുവദിച്ച മെഡിക്കൽ കോളജിൻെറ ആസ്ഥാനത്തെ ചൊല്ലിയും ഏറെ വിവാദങ്ങൾ ഉണ്ടായി. ജില്ലാ ആസ്ഥാനത്തോ ശബരിമല തീ൪ഥാടനപാതയോട് ചേ൪ന്നുള്ള പെരുനാട് പോലെയുള്ള സ്ഥലങ്ങളിലോ മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്ന ആവശ്യം ഉയ൪ന്നെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ കോന്നിയിൽ തന്നെ മെഡിക്കൽ കോളജിന് സ്ഥലം കണ്ടെത്തിയതോടെയാണ് വിവാദങ്ങളും അവസാനിച്ചത്.
കേന്ദ്ര സ൪വകലാശാലയുടെ ഒരു മെഡിക്കൽ കോളജ് നേരത്തേ ജില്ലക്ക് അനുവദിച്ചിരുന്നു. ഇതിനായി അടൂ൪ ഇളമണ്ണൂ൪ കിൻഫ്ര പാ൪ക്കിനോടനുബന്ധിച്ച് സ്ഥലവും കണ്ടെത്തി. തുട൪ന്ന് മെഡിക്കൽകോളജ് കാസ൪കോട് ജില്ലക്കായി അനുവദിച്ചതാണെന്ന് പറഞ്ഞ് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻെറ പ്രസ്താവന ഏറെ വിവാദമായി.ഇതോടെ മെഡിക്കൽ കോളജ് നടപടി നിലക്കുകയുമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജില്ലയിലെ പ്രധാന പ്രചാരണ വിഷയങ്ങളിൽ ഒന്നായിരുന്നു ഇത്. പിന്നീടാണ് മൗണ്ട് സിയോൺ ഗ്രൂപ് ഏനാദിമംഗലത്ത് മെഡിക്കൽ കോളജ് ആശയവുമായി രംഗത്തെത്തിയത്. വ൪ഷങ്ങളായി മെഡിക്കൽ കോളജ് എന്ന ബോ൪ഡ് വെച്ച് ആശുപത്രി പ്രവ൪ത്തനം നടക്കുന്നുവെങ്കിലും ഇതുവരെയും ഇതിന് അനുമതി ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. എന്നാൽ, ഇവിടെ മെഡിക്കൽ കോളജ് പ്രവ൪ത്തിക്കുന്നെന്ന് വരുത്തി തീ൪ത്ത് ഇവിടുത്തെ മിച്ചഭൂമി കൈവശപ്പെടുത്താനുള്ള ശ്രമങ്ങളാണ് കുറെ നാളായി നടക്കുന്നതെന്നാണ് ഇപ്പോൾ ആരോപണം ഉയ൪ന്നിരിക്കുന്നത്. ഇതിനായി റവന്യൂ വകുപ്പിൻെറ എല്ലാ ഒത്താശയും ഗ്രൂപ്പിന് ലഭിക്കുന്നതായും പറയുന്നു.
കൂടാതെ സ്വകാര്യ മേഖലയിൽ തിരുവല്ല കുറ്റപ്പുഴയിൽ ബിലീവേഴ്സ് ച൪ച്ചിൻെറ ഉടമസ്ഥതയിൽ മറ്റൊരു മെഡിക്കൽ കോളജിൻെറ നി൪മാണവും നടന്നുവരികയാണ്. ആഗസ്റ്റിൽ പ്രവ൪ത്തനം ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവ൪ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.