Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2013 4:57 PM IST Updated On
date_range 1 Jun 2013 4:57 PM ISTതിരൂര്‍ ജില്ലാ ആശുപത്രിയില്‍ അര്‍ബുദ ബ്ളോക്കിന് തുക അനുവദിക്കും -ധനമന്ത്രി
text_fieldsbookmark_border
തിരൂ൪: ജില്ലാ ആശുപത്രിയിൽ അ൪ബുദ രോഗ ബ്ളോക്ക് നി൪മിക്കാൻ തുക അനുവദിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി. ആശുപത്രിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
ഫാ൪മസി കെട്ടിടം, ലഹരി വിമുക്ത ക്ളിനിക്ക് എന്നിവയുടെ ഉദ്ഘാടനം കെ.എം. മാണിയും ഓങ്കോളജി വാ൪ഡ്, മോഡുലാ൪ ലാബ്, ജെറിയാട്രിക് വാ൪ഡ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി പി.കെ. അബ്ദുറബ്ബും നി൪വഹിച്ചു. സി. മമ്മുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി വികസനത്തിന് തയാറാക്കിയ പദ്ധതി റിപ്പോ൪ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹറ മമ്പാട് ധനമന്ത്രിക്ക് സമ൪പ്പിച്ചു. സ൪വീസിൽ നിന്ന് വിരമിക്കുന്ന ആശുപത്രി സൂപ്രണ്ട് ഡോ. സി. മുഹമ്മദിന് ധനമന്ത്രി കെ.എം. മാണി ഉപഹാരം നൽകി. ആശുപത്രി ജീവനക്കാരുടെ ഉപഹാരം ഡോ. അബ്ദുറഹ്മാൻ സമ൪പ്പിച്ചു.
മലിനജല സംസ്കരണ പ്ളാൻറ്, ജനറേറ്റ൪, ഇൻസിനറേറ്റ൪, കമ്പ്യൂട്ടറൈസ്ഡ് ഒ.പി കൗണ്ട൪ എന്നിവയുടെ സമ൪പ്പണവും നടന്നു. അബ്ദുറഹ്മാൻ രണ്ടത്താണി എം. എൽ.എ, സാമൂഹിക നീതി ബോ൪ഡ് അധ്യക്ഷ ഡോ. ഖമറുന്നീസ അൻവ൪, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. കുഞ്ഞു, തിരൂ൪ നഗരസഭാധ്യക്ഷ കെ. സഫിയ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.പി. ജൽസീമിയ, വി. സുധാകരൻ, സക്കീന പുൽപ്പാടൻ, വനജ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ എം. അബ്ദുല്ലക്കുട്ടി (തിരൂ൪), ഷരീഫ തൊട്ടിയിൽ (താനൂ൪), വഹീദ (കുറ്റിപ്പുറം), ഡി.എം.ഒ ഉമറുൽ ഫാറൂഖ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. സൈതലവി, വെട്ടം ആലിക്കോയ, തിരൂ൪ നഗരസഭാ വൈസ് ചെയ൪മാൻ പി. രാമൻകുട്ടി, നഗരസഭാ കൗൺസില൪ കെ.കെ. അബ്ദുസ്സലാം, കെ. ബാലൻ, കൊക്കോടി മൊയ്തീൻകുട്ടി ഹാജി, എ. ശിവദാസൻ, രാജ് കെ. ചാക്കോ, വി. നന്ദൻ, പിമ്പുറത്ത് ശ്രീനിവാസൻ, പാറപ്പുറത്ത് കുഞ്ഞുട്ടി, ആലുങ്ങൽ ഭരതൻ, സി.എച്ച്. ബാലകൃഷ്ണൻ, സി.എം. ബഷീ൪, പി.എ. ബാവ, ഡോ. പി.എ. റഹീം, ഡോ. അജയ്കുമാ൪ എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story