വ്യോമാക്രമണം: യമനില്‍ ഏഴു മരണം
text_fieldsസൻആ: യമൻ സേന നടത്തിയ വ്യോമാക്രമണത്തിൽ അൽഖാഇദ സംഘം എന്ന് സംശയിക്കുന്ന ഏഴുപേ൪ കൊല്ലപ്പെട്ടു. രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച അബാൻ പ്രവശ്യയിലെ മഹ്ഫാദ് നഗരത്തിൽ രണ്ട് വാഹനങ്ങളെ ലക്ഷ്യമാക്കിയാണ് സേന ആക്രമണം നടത്തിയത്. ഇവിടെനിന്ന് അൽഖാഇദ ബന്ധമുണ്ടെന്ന് കരുതുന്ന രണ്ടു പേരെ പരിക്കേറ്റ നിലയിൽ ആശുപത്രിയിലേക്ക് മാറ്റി. അൽ ഖാഇദ സ്വാധീന മേഖലയായിരുന്ന മഹ്ഫാദ് നഗരം 2012 മേയിൽ ഗവൺമെൻറ് തീവ്രവാദികളിൽനിന്ന് മോചിപ്പിച്ചിരുന്നു. തീവ്രവാദികളെ തുരത്താനുള്ള യമൻ ഭരണകൂടത്തിൻെറ ശ്രമങ്ങളെ സഹായിക്കാൻ അമേരിക്കയും ഡ്രോണുകളുപയോഗിച്ച് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ തുട൪ച്ചയായി വ്യോമാക്രമണം നടത്തിവരുന്നുണ്ട്. അറേബ്യൻ വൻകരയിൽ യമൻ കേന്ദ്രമാക്കി പ്രവ൪ത്തിക്കുന്ന അൽഖാഇദ ഗ്രൂപ്പിനെ ഏറ്റവും ആപൽക്കാരികളായാണ് അമേരിക്ക വിലയിരുത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.