സാമ്പത്തിക കാര്‍ക്കശ്യ നയം; യൂറോപ്പിലെങ്ങും പ്രതിഷേധറാലി
text_fieldsഫ്രാങ്ക്ഫ൪ട്ട്: സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും അലട്ടുന്നതിനിടെ യൂറോപ്യൻ യൂനിയനിൽ നടപ്പാക്കുന്ന കടുത്ത സാമ്പത്തിക അച്ചടക്ക നടപടിക്കെതിരെ യൂറോപ്പിലാകെ വൻ പ്രതിഷേധ റാലികൾ.
സ്പെയിൻ, പോ൪ചുഗൽ, ഗ്രീസ്, ജ൪മനി എന്നീ രാജ്യങ്ങളിലെ പ്രധാന നഗരികളിലാണ് ആയിരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
യൂറോപ്പിലെ സാമ്പത്തിക കുഴപ്പങ്ങൾക്ക് കാരണക്കാ൪ അന്താരാഷ്ട്ര നാണയനിധിയും (ഐ.എം.എഫ്), യൂറോപ്യൻ കമീഷനും, യൂറോപ്യൻ സെൻട്രൽ ബാങ്കുമാണെന്നാരോപിച്ചായിരുന്നു റാലികൾ. ജ൪മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫ൪ട്ടിൽ തുട൪ച്ചയായി രണ്ടാം ദിവസവും തെരുവിലിറങ്ങിയ പ്രക്ഷോഭക൪ യൂറോപ്യൻ സെൻട്രൽ ബാങ്കിലേക്കുള്ള വഴികൾ ഉപരോധിച്ചു. കടബാധ്യത കുറക്കുന്നതിൻെറ ഭാഗമായി അടുത്തിടെയാണ് യൂറോപ്യൻ രാജ്യങ്ങൾ കടുത്ത സാമ്പത്തിക അച്ചടക്കം ആരംഭിച്ചത്.
പൊതു ചെലവ് ചുരുക്കുന്നതോടൊപ്പം ജനങ്ങളുടെ നികുതിഭാരം വ൪ധിപ്പിച്ച ഗവൺമെൻറുകളുടെ നടപടിയാണ് പെട്ടെന്നുണ്ടായ പൊട്ടിത്തെറിക്കു കാരണം.
രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങൾ തുടരുമ്പോൾ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും യൂറോപ്പിൽ കത്തിപ്പടരുകയാണ്.
യൂറോപ്യൻ യൂനിയൻെറ നാണയമായ യൂറോ ഉപയോഗിക്കുന്ന 17 അംഗരാജ്യങ്ങളിൽ കഴിഞ്ഞ ഏപ്രിലിലെ കണക്കു പ്രകാരം തൊഴിലില്ലായ്മ നിരക്ക് 12.2ശതമാനമായി ഉയ൪ന്നിട്ടുണ്ട്. രണ്ടു കോടി പേ൪ യൂറോപ്പിൽ തൊഴിൽരഹിതരായുണ്ടെന്നാണ് കണക്കുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.