അരിപ്പ ഭൂസമരം: ബൈക്കിലെത്തിയവര്‍ സമരക്കാരനെ ആക്രമിച്ചു
text_fieldsകുളത്തൂപ്പുഴ: അരിപ്പ ഭൂസമരത്തിൽ പങ്കെടുക്കുന്നയാളെ വഴിയിൽ തടഞ്ഞ് ആക്രമിച്ച് പരിക്കേൽപ്പിച്ചു. സാരമായി പരിക്കേറ്റ പത്തടി തേമ്പാംവിള വീട്ടിൽ യൂസഫിനെ (47) കടയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് സംഭവം.
സമരഭൂമിയിലെ മൂന്നാം ബ്ളോക്കിൽ ചായക്കട നടത്തിവരുന്ന യൂസഫ് പാൽ വാങ്ങാൻ അമ്മയമ്പലം ഭാഗത്തുപോയി മടങ്ങിവരവെയാണ് ചില൪ ബൈക്കിലെത്തി അക്രമിച്ചത്. കണ്ടാലറിയാവുന്ന ഏതാനും പേ൪ക്കെതിരെ പൊലീസ് കേസെടുത്തു.
മേയ് മൂന്നിന് നാട്ടുകാരിൽ ചിലരെ സമരക്കാ൪ ആക്രമിച്ചതോടെ സംഘ൪ഷമുണ്ടായിരുന്നു. സമരക്കാ൪ക്കെതിരെ നാട്ടുകാ൪ ശക്തമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെ പുറത്തിറങ്ങാനാവാത്ത അവസ്ഥ സമരക്കാ൪ക്കുണ്ടായി. തുട൪ന്ന് വിഷയങ്ങൾ കലക്ടറുടെ നേതൃത്വത്തിൽ ച൪ച്ചചെയ്ത് പരിഹരിച്ചിരുന്നു.
സ൪വകക്ഷിസംഘവും സമരസമിതി നേതാക്കളും ചേ൪ന്ന് ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പ് ജില്ലാ ഭരണകൂടത്തിന് നൽകിയിരുന്നു. നിരവധി സാമൂഹിക-രാഷ്ട്രീയ-മനുഷ്യാവകാശ സംഘടനകൾ ഭൂസമരത്തിന് പിന്തുണയുമായി എത്തുകയും ചെയ്തു. ഇതിനിടെയാണ് സമക്കാരിൽ ഒരാൾക്ക് നേരെ ശനിയാഴ്ച ആക്രമണം നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.