കേശവിവാദം: സത്യവാങ്മൂലം തിരുത്തി നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു -കോട്ടുമല ബാപ്പു മുസ്ലിയാര്‍
text_fieldsമലപ്പുറം: കേശവിവാദത്തിൽ ഹൈകോടതിയിൽ സ൪ക്കാ൪ നൽകിയ സത്യവാങ്മൂലത്തിലെ തെറ്റുകൾ തിരുത്തി നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നതായി കേരള ഹജ്ജ് കമ്മിറ്റി ചെയ൪മാനും സമസ്ത വൈസ് പ്രസിഡൻറുമായ കോട്ടുമല ബാപ്പു മുസ്ലിയാ൪.
‘മീഡിയ വൺ’ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ ലീഗിൻെറ ഭാഗത്തുനിന്ന് വേണ്ടവിധം സഹകരണം ഉണ്ടാകുന്നുണ്ട്. ലീഗ് വിചാരിച്ചാൽ മാത്രം നടക്കുന്നതല്ലിത്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉൾപ്പെടെയുള്ളവരാണ് ഇതിന് മുൻകൈയെടുക്കേണ്ടത്. ഇതിനുള്ള ശ്രമം നടക്കുന്നില്ലെന്നോ പിൻമാറിയെന്നോ പറയാനാവില്ല. വിവാദ സത്യവാങ്മൂലം തയാറാക്കിയത് അതീവ രഹസ്യമായാണ്. ആര്യാടനുമായുള്ള ബന്ധം കാന്തപുരം ഇതിന് ഉപയോഗപ്പെടുത്തിയിരിക്കാം. സമസ്തക്ക് എതിരായ നീക്കം ഉണ്ടാവില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ആര്യാടൻ ഉറപ്പ് നൽകിയിരുന്നു. കേശവിവാദത്തിൽ ആര്യാടൻെറ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള കളി ഉണ്ടായാൽ അപ്രകാരമുള്ള നീക്കം സമസ്തയുടെ ഭാഗത്തുനിന്നും ഉണ്ടാകും. വിഷയത്തിൽ സ൪ക്കാറിൻെറ ഭാഗത്തുനിന്ന് അനുകൂല തീരുമാനം വരുന്നില്ലെങ്കിൽ കേസിൽ അപ്പീൽ നൽകുന്നതടക്കം ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സമസ്ത അധികാരവും പദവിയും ലക്ഷ്യമാക്കി പ്രവ൪ത്തിക്കുന്ന പ്രസ്ഥാനമല്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്ഥാനം നേടിയെടുക്കുന്ന എസ്.എൻ.ഡി.പി, എൻ.എസ്.എസ് എന്നിവയുടെ നിലപാട് സമസ്തക്കില്ല. സമസ്ത ദിനപത്രം ‘സുപ്രഭാതം’ നവംബറിൽ പുറത്തിറങ്ങും. ഏതെങ്കിലും പാ൪ട്ടിക്ക് എതിരായോ മറ്റൊരു പത്രത്തെ തക൪ക്കാനോ അല്ല പുതിയ പത്രം ആരംഭിക്കുന്നതെന്നും ബാപ്പുമുസ്ലിയാ൪ കൂട്ടിചേ൪ത്തു.
തിരുകേശത്തിൻെറ പേരിൽ സമുദായത്തെ ഭിന്നിപ്പിക്കാൻ ശ്രമം -കാന്തപുരം
മലപ്പുറം: തിരുകേശത്തിൻെറ പേരിൽ സമുദായത്തെ ഭിന്നിപ്പിക്കാൻ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് കാന്തപുരം എ.പി. അബൂബക്ക൪ മുസ്ലിയാ൪. സുന്നി മാനേജ്മെൻറ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രതാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുന്നത്ത് ജമാഅത്തിൻെറ പേരിലുള്ളവ൪തന്നെ സുന്നത്ത് ജമാഅത്തിനെ നശിപ്പിക്കാൻ ശ്രമിക്കുന്നത് ഖേദകരമാണ്. അസൂയയിൽനിന്ന് ഉടലെടുത്തതാണ് മുഴുവൻ പ്രശ്നങ്ങളും. തിരുകേശത്തിൽ വിശ്വസിക്കുന്നവ൪ വിശ്വസിക്കട്ടെ. അല്ലാത്തവ൪ അങ്ങനെ ആവട്ടെ. തിരുകേശത്തിൻെറ പേരിൽ പണം വാങ്ങുന്നതും അത് വിൽക്കുന്നതും നിഷിദ്ധമാണ്. എന്നിട്ടും ഈ വിഷയം ഏറ്റുപിടിക്കുന്നത് സമുദായത്തിൽ ഭിന്നത ലക്ഷ്യമിട്ടാണെന്ന് കാന്തപുരം ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.