ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ അനുമതി
text_fieldsന്യൂദൽഹി: കേരളത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനും രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കാനും കോൺഗ്രസ് ഹൈകമാൻഡ് അനുമതി നൽകി. പുനഃസംഘടനക്ക് ഹൈകമാൻഡിന്റെ അനുമതി തേടി ദൽഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പാ൪ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ ച൪ച്ചയിലാണ് തീരുമാനം. ചെന്നിത്തലയുടെ വകുപ്പ് കേരളത്തിൽ നിശ്ചയിക്കാനാണ് നി൪ദേശം.
ഹൈകമാൻഡുമായി ച൪ച്ച നടത്താൻ തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ദൽഹിയിലെത്തിയത്. കേന്ദ്രമന്ത്രി വയലാ൪ രവിയുമായും മധുസൂദനൻ മിസ്ത്രിയുമായും ഉമ്മൻചാണ്ടി ച൪ച്ച നടത്തി. ഇതിനുശേഷമാണ് സോണിയാ ഗാന്ധിയെ കണ്ടത്.
ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി പദമില്ലെങ്കിൽ ആഭ്യന്തര വകുപ്പ് നൽകണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. എന്നാൽ ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കാൻ എ വിഭാഗം തയാറല്ല.
അതേസമയം, ഉപമുഖ്യമന്ത്രിപദം തങ്ങൾക്ക് കിട്ടണമെന്ന വാദത്തിൽ അയവ് വരുത്താൻ ലീഗ് തയാറാകുന്നുവെന്ന് സൂചന. ഉപമുഖ്യമന്ത്രിസ്ഥാനം കിട്ടിയേ തീരു എന്ന് മുസ്ലീംലീഗ് പറഞ്ഞിട്ടില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. ച൪ച്ച വന്നാൽ അവകാശം വാദം ഉന്നയിക്കുമെന്ന് പറഞ്ഞാൽ നി൪ബന്ധമായും വേണം എന്നല്ല അ൪ത്ഥം എന്ന് അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.