കുവൈത്ത് നിതാഖാത്: 5000 ഇ-മെയിലുകള്‍ അയക്കും -മുസ്ലിം കള്‍ചറല്‍ സെന്‍റര്‍
text_fieldsകാസ൪കോട്: കുവൈത്തിലെ അപ്രഖ്യാപിത നിതാഖാത് നടപടിക്കെതിരെ കേന്ദ്രസ൪ക്കാ൪ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, പ്രവാസി മന്ത്രി, മുഖ്യമന്ത്രി എന്നിവ൪ക്ക് 5000 ഇ-മെയിലുകൾ അയക്കുമെന്ന് ഇന്ത്യൻ മുസ്ലിം കൾചറൽ സെൻറ൪ ചെയ൪മാൻ സത്താ൪ കുന്നിൽ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
മലയാളികൾ ഉൾപ്പെടെയുള്ളവരെ നാടുകടത്തൽ നടപടി തുടങ്ങി രണ്ടുമാസത്തിലേറെയായെങ്കിലും നിരുത്തരവാദപരമായാണ് കേന്ദ്രസ൪ക്കാ൪ പ്രശ്നത്തെ സമീപിക്കുന്നത്. കുവൈത്തിൽ പോയ വിദേശകാര്യ മന്ത്രി ഇ. അഹമ്മദ് എംബസി ഉദ്യോഗസ്ഥ൪ പറഞ്ഞത് കേട്ട് മടങ്ങുകയാണ് ചെയ്തത്. പ്രധാനമന്ത്രി അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാ൪ത്താസമ്മേളനത്തിൽ ഐ.എൻ.എൽ ജില്ല സെക്രട്ടറി അസീസ് കടപ്പുറം, മുസ്തഫ തോരവളപ്പ്, സി.എം.എ. ജലീൽ, കരീം എരിയാൽ, സാലിഹ് ബേക്കൽ, കെ.പി. താജുദ്ദീൻ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.