മഞ്ചേരി നഗരത്തില്‍ കുരുക്കൊഴിവാക്കാന്‍ നിര്‍ദേശങ്ങള്‍ ഏറെ; നടപ്പാക്കാന്‍ കടമ്പകളും
text_fieldsമഞ്ചേരി: ബസ് ഗതാഗതത്തിന് പ്രധാന നിരത്തുകളും ബൈപാസുകളും വൺവേയാക്കിക്കൊണ്ടുള്ള ഗതാഗത പരിഷ്കാരം മഞ്ചേരിയിൽ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലാവും. കോഴിക്കോട് റൂട്ടിൽ സ൪വീസ് നടത്തുന്ന ബസുകൾ വ്യാഴാഴ്ച മുതൽ കച്ചേരിപ്പടി സ്റ്റാൻഡ് കേന്ദ്രീകരിച്ചായിരിക്കും ഓടുക.
കച്ചേരിപ്പടിയിലെ ബസ്സ്റ്റോപ്പ് ഒഴിവാക്കാനും നിലമ്പൂ൪ റോഡിൽ ജസീല ജങ്ഷൻ വരെ ഓട്ടോറിക്ഷകൾക്കും ബൈക്കുകൾക്കും മാത്രം പ്രവേശം നൽകണമെന്നുമടക്കം ഒട്ടേറെ നി൪ദേശങ്ങൾ ട്രാഫിക് ഉപദേശക സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. കച്ചേരിപ്പടി ബസ്സ്റ്റാൻഡ് മുതൽ തുറക്കൽ ബൈപാസ് വരെയും മുനിസിപ്പൽ റോഡിൽ തുറക്കൽ ബൈപാസ് ജങ്ഷൻ മുതൽ സെൻട്രൽ ജങ്ഷൻവരെയും പാണ്ടിക്കാട് റോഡിൽ ജങ്ഷൻ മുതൽ ബസ്സ്റ്റാൻഡ് വരെയും ഇപ്രകാരം വൺവേ ആയിരിക്കണമെന്ന നി൪ദേശവും യോഗം മുന്നോട്ടുവെച്ചിട്ടുണ്ട്. റോഡുകളിൽ വാഹനപാ൪ക്കിങിന് പ്രത്യേക സ്ഥലങ്ങൾ നി൪ദേശിച്ച് മാ൪ക്കറ്റിങ് നടത്തണമെന്നും മലപ്പുറം റോഡിൽനിന്ന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിലേക്ക് പ്രവേശിക്കുന്ന മൂന്നു റോഡുകളും ക൪ശനമായി വൺവേ സംവിധാനമാക്കണമെന്നും നി൪ദേശങ്ങളുടെ പട്ടികയിലുണ്ട്. പൊതുനിരത്തിലേക്ക് ഇറക്കിക്കെട്ടിയ ഭാഗങ്ങൾ അടിയന്തരമായി പൊളിച്ചുമാറ്റണമെന്നും സ്റ്റോപ്പുകളില്ലാത്ത സ്ഥലങ്ങളിൽ ബസുകൾ നി൪ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഒഴിവാക്കണമെന്നും ട്രാഫിക് ഉപദേശക സമിതി നി൪ദേശിച്ചു.
അതേസമയം, പൊതുജനങ്ങൾ പലപ്പോഴായി മുന്നോട്ടുവെച്ച നി൪ദേശങ്ങളാണ്. ഇത് പരിഹരിക്കേണ്ടത് ട്രാഫിക് ഉപദേശക സമിതിയിൽ ച൪ച്ച ചെയ്ത് പൊലീസും ഗതാഗതവകുപ്പും അടക്കമുള്ളവരാണ്. നഗരം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ നിരത്തിലൂടെ ഓടുന്ന വാഹനങ്ങളുടെ തിരക്കല്ല. നിയന്ത്രണമില്ലാതെ റോഡിൽ വാഹനങ്ങൾ പാ൪ക്ക് ചെയ്യുന്നതാണ്. ഇതിന് പാ൪ക്കിങ് ഏരിയ നിശ്ചയിക്കാൻ മൂന്നുമാസം മുമ്പ് തീരുമാനിച്ചിട്ടും നടന്നില്ല.
ജൂൺ ആറു മുതൽ പുതിയ പരിഷ്കാരം വരുമ്പോൾ പ്രധാന നിരത്തുകൾ ബസുകളുടെ കാര്യത്തിൽ മാത്രമേ വൺവേ ആകുന്നുള്ളൂ.
നഗരത്തിലെ ഓട്ടോറിക്ഷകളെ നിയന്ത്രിക്കാനും പാ൪ക്കിങ് സംവിധാനം ഏ൪പ്പെടുത്താനും പൊലീസും നഗരസഭയും വേണ്ടത്ര താൽപര്യമെടുക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ട്. പുതിയ പരിഷ്കാരം വന്നു കഴിഞ്ഞാൽ ഇക്കാര്യങ്ങളിലും നടപടിയുണ്ടാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.