ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി: വി.എ. ഇബ്രാഹിം കുട്ടി പ്രസി. കെ.കെ. അബ്ദുല്‍ ജലീല്‍ ജന. സെക്ര.
text_fieldsകൊച്ചി: ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ലാ പ്രസിഡൻറായി വി.എ. ഇബ്രാഹിം കുട്ടിയെയും ജനറൽ സെക്രട്ടറിയായി കെ.കെ. അബ്ദുൽ ജലീലിനെയും തെരഞ്ഞെടുത്തു.
എടത്തല അൽ- അമീൻ കോളജിൽ നിന്നും സൂപ്രണ്ടായി വിരമിച്ച വി.എ. ഇബ്രാഹിം കുട്ടി ആലുവ എടത്തല സ്വദേശിയാണ്. ആലുവ തായിക്കാട്ടുകര സ്വദേശിയാണ് കെ.കെ. അബ്ദുൽ ജലീൽ. ഷാജഹാൻ നദ്വി, എം.കെ. ജമാലുദ്ദീൻ, പി.ഇ. ഷംസുദ്ദീൻ എന്നിവ൪ വൈസ് പ്രസിഡൻറുമാരും കെ.എ. അമീ൪ അഫ്സൽ അസി. സെക്രട്ടറിയായും കെ.കെ. ബഷീ൪ പബ്ളിക് റിലേഷൻസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുൽ ജബ്ബാ൪ (ദഅ്വത്ത്), പി.എ.എം. ഇസ്മായിൽ കങ്ങരപ്പടി (ഇസ്ലാമിക സമൂഹം), ഷാജഹാൻ നദ്വി (ത൪ബിയത്ത്), ടി.എ. അബ്ദുൽ ജലീൽ (ഖു൪ആൻ സ്റ്റഡി സെൻറ൪, ജി.ഐ.ഒ), എം.ഐ. ശിഹാബുദ്ദീൻ (മല൪വാടി ബാലസംഘം), കെ.എസ്. നസീ൪ (ടീൻ ഇന്ത്യ), എം.എം. മുഹമ്മദ് ഉമ൪ (ജനസേവനം) എന്നിവരാണ് വിവിധ വകുപ്പ് കൺവീന൪മാ൪. ഒ.എ. ജമാൽ, ഡോ. അബൂബക്ക൪, എം.എ. മൂസ, എം.കെ. സെയ്തു മുഹമ്മദ് എന്നിവരാണ് മറ്റ് ജില്ലാ സമിതിയംഗങ്ങൾ. ജില്ലയിൽ നിന്നുള്ള വിവിധ ഏരിയ പ്രസിഡൻറുമാരായ അസ്ലം (മൂവാറ്റുപുഴ), റാഫി (കോതമംഗലം), പി.എ.അബ്ദുൽ സലീം (പെരുമ്പാവൂ൪), അബ്ദുറഹ്മാൻ (വാഴക്കുളം) വി.ഐ. ഷമീ൪ (കുന്നത്തുനാട്), അബ്ദുറബ്ബ് നിസ്താ൪ (എടത്തല), കെ.കെ. സലീം (ആലുവ), എം.കെ. ജമാലുദ്ദീൻ (പറവൂ൪), എം.എ.അബ്ദു (വൈറ്റില) ,എം.എം. സഫ്വാൻ (വൈപ്പിൻ), എ.എസ്. മുഹമ്മദ് (കൊച്ചി), പി.ഇ. ശംസുദ്ദീൻ (എറണാകുളം), ഉമ൪ മുഹമ്മദ് മദീനി (കളമശേരി), എം.കെ. അബൂബക്ക൪ (നെടുമ്പാശേരി), സാദിഖ് (പാനായിക്കുളം), ശരീഫ് നദ്വി (കീഴ്മാട്), എന്നിവരും ജില്ലാ സമിതി അംഗങ്ങളാണ്. ജമാഅത്തെ ഇസ്ലാമി അസി. അമീ൪ എം.കെ. മുഹമ്മദാലി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.