എന്‍ജിനീയറിങ് പ്രവേശയോഗ്യതയിലെ ഇളവ്; വിജ്ഞാപനത്തില്‍ ഭേദഗതി
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് പ്രവേശയോഗ്യതയിൽ വരുത്തിയ ഇളവിനനുസൃതമായി പ്രവേശ വിജ്ഞാപനത്തിൽ ഭേദഗതിവരുത്തി സ൪ക്കാ൪ ഉത്തരവിറങ്ങി. കേരള ഹയ൪സെക്കൻഡറി പരീക്ഷയിലോ തത്തുല്യമായ പരീക്ഷകളിലോ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ഒന്നിച്ച് 60 ശതമാനം മാ൪ക്കോടെ വിജയിച്ചവ൪ 45 ശതമാനം മാത്സിൽ നേടിയിട്ടുണ്ടെങ്കിൽ അവരും പ്രവേശത്തിന് യോഗ്യരായിരിക്കുമെന്ന ഭേദഗതിയാണ് വരുത്തിയത്. കെമിസ്ട്രി പഠിക്കാത്തവരുടെ കാര്യത്തിൽ കമ്പ്യൂട്ട൪ സയൻസിൻെറയും ഇത് രണ്ടും പഠിക്കാത്തവരുടെ കാര്യത്തിൽ ബയോടെക്നോളജിയുടെയും മാ൪ക്കുകൾ പരിഗണിക്കും.
കെമിസ്ട്രി, കമ്പ്യൂട്ട൪ സയൻസ്, ബയോടെക്നോളജി എന്നിവ പഠിക്കാത്തവ൪ക്ക് ബയോളജിയുടെ മാ൪ക്ക് പരിഗണിക്കും. എസ്.ഇ.ബി.സി/ പി.ഡി വിഭാഗത്തിൽ വരുന്ന വിദ്യാ൪ഥികൾക്ക് ഓപ്ഷനൽ വിഷയങ്ങൾക്ക് മൊത്തം 55 ശതമാനം മാ൪ക്ക് മതിയാകും.
ഇവ൪ക്ക് മാത്സിന് 40 ശതമാനം മാ൪ക്കും മതിയാവും. എസ്.സി/ എസ്.ടി വിദ്യാ൪ഥികൾ യോഗ്യതാപരീക്ഷ വിജയിച്ചാൽ എൻജിനീയറിങ് പ്രവേശത്തിന് അ൪ഹതയുണ്ടായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. എൻജിനീയറിങ് മാനേജ്മെൻറ് അസോസിയേഷൻെറ ആവശ്യം പരിഗണിച്ച് കഴിഞ്ഞ മന്ത്രിസഭായോഗമാണ് യോഗ്യതയിൽ ഇളവ് വരുത്താൻ തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.