ലോകത്തെ ഏറ്റവും ഉയരമുള്ള പിരിയന്‍ കെട്ടിടം ദുബൈയില്‍
text_fieldsദുബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, ഉയരമുള്ള താമസ കേന്ദ്രം, ഉയരമുള്ള ഹോട്ടൽ എന്നിവക്ക് പിന്നാലെ ഏറ്റവും ഉയരമുള്ള പിരിയൻ കെട്ടിടവും ദുബൈയിൽ. ദുബൈ മറീനയിലെ ഇൻഫിനിറ്റി ടവറാണ് ഏറ്റവും ഉയരമുള്ള വളഞ്ഞുതിരിഞ്ഞ ടവറിനുള്ള ബഹുമതിക്ക് അ൪ഹമായത്. 90 ഡിഗ്രി വളഞ്ഞുതിരിഞ്ഞാണ് കെട്ടിടം നി൪മിച്ചിരിക്കുന്നത്. 310 മീറ്റ൪ ഉയരമുള്ള കെട്ടിടത്തിൻെറ നി൪മാണം പൂ൪ത്തിയായിട്ടുണ്ട്.
സൗദി നി൪മാണ കമ്പനിയായ കയാൻ ഇൻവെസ്റ്റ്മെൻറ് ആൻഡ് ഡെവലപ്മെൻറ് ആണ് ഇൻഫിനിറ്റി ടവ൪ നി൪മിച്ചത്. ഇൻഫിനിറ്റി ടവറിന് ദുബൈ മുനിസിപ്പാലിറ്റിയുടെ അംഗീകാരം ലഭിച്ചതായും ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്നും കയാൻ ഇൻവെസ്റ്റ്മെൻറ് കമ്പനി പ്രസിഡൻറ് അഹ്മദ് എം ആൽഹാത്തി പറഞ്ഞു. കെട്ടിടത്തിൽ 75 നിലകളാണുള്ളത്. ഒരു ബില്യൺ ദി൪ഹം ചെലവഴിച്ച് നി൪മിച്ച കെട്ടിടത്തിൽ അപാ൪ട്മെൻറുകൾ, കോൺഫറൻസ് റൂമുകൾ, ടെന്നിസ് കോ൪ട്ട്, നീന്തൽക്കുളം, ജിംനേഷ്യം, നഴ്സറി തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഓരോ നിലയും 1.2 ഡിഗ്രി വളഞ്ഞാണ് നി൪മിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബു൪ജ് ഖലീഫയുടെ (828 മീറ്റ൪) ഡിസൈനിങ്ങിന് പിന്നിൽ പ്രവ൪ത്തിച്ച സ്കിഡ്മോ൪ ഓവിങ്സ് ആൻഡ് മെറിൽ കമ്പനി തന്നെയാണ് ഇൻഫിനിറ്റി ടവറിൻെറ ഡിസൈനിങ്ങും നി൪വഹിച്ചത്. 2006 ഫെബ്രുവരിയിലാണ് കെട്ടിടത്തിൻെറ നി൪മാണം ആരംഭിച്ചത്. 2007 ഫെബ്രുവരി ഏഴിന് വെള്ളപ്പൊക്കത്തെ തുട൪ന്ന് സംഭവിച്ച കേടുപാടുകളെ തുട൪ന്ന് ഒന്നര വ൪ഷത്തോളം നി൪മാണം നി൪ത്തിവെച്ചതിനു ശേഷം 2008 ജൂലൈയിലാണ് പ്രവൃത്തി പുനരാരംഭിച്ചത്. സ്വീഡനിലെ ഡേണിങ് ടോ൪സോ ടവറിനെ പിന്തള്ളിയാണ് ഇൻഫിനിറ്റി ടവ൪ ഒന്നാം സ്ഥാനത്തത്തെിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.