പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനത്തിന് ശ്രമിക്കും
text_fieldsജിദ്ദ: സൗദി അറേബ്യയിലെ പുതിയ സാഹചര്യം കാരണം നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് പ്രത്യേക വിമാനം ആവശ്യമാണെങ്കിൽ ഇക്കാര്യം സ൪ക്കാറിൻെറ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് പി.കെ. ബഷീ൪ എം.എൽ.എ. ജിദ്ദയിൽ വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 24 ലക്ഷം ഇന്ത്യക്കാ൪ സൗദി അറേബ്യയിൽ തൊഴിലെടുക്കുന്നുണ്ടെന്നാണ് വിവരം. ഇതിൽ 46,000 പേരാണ് നാട്ടിലേക്ക് തിരിച്ചുപോകാൻ അപേക്ഷിച്ചതെന്ന് റിയാദിൽ അംബാസഡ൪ പറഞ്ഞിരുന്നു. ഇതിൽ 2,673 പേരാണ് മലയാളികൾ. മാധ്യമങ്ങളുടെ അതിശയോക്തി കല൪ന്ന പ്രചാരണത്തിനപ്പുറം വലിയൊരു കുടിയൊഴുക്ക് സൗദിയിൽനിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എങ്കിലും നാട്ടിലേക്ക് തിരിച്ചുവരുന്ന മലയാളികളെ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ച് സ൪ക്കാ൪ ഗൗരവമായി ആലോചിക്കുന്നുണ്ട്. അടുത്തുതന്നെ ചേരുന്ന നിയമസഭ സമ്മേളനത്തിൽ ഇക്കാര്യം ഉന്നയിക്കാൻ പ്രത്യേക സബ്മിഷൻ എഴുതക്കൊടുത്തതായി എം.എൽ.എ അറിയിച്ചു. നാട്ടിലേക്ക് തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജിന് രൂപം നൽകണം. കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികൾ. അവ൪ പ്രയാസപ്പെടുമ്പോൾ അവരെ സഹായിക്കേണ്ടത് സംസ്ഥാനത്തിൻെറ ബാധ്യതയാണ്.
എയ൪ ഇന്ത്യയുടെ കൊള്ള അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരും. വിമാന ടിക്കറ്റ് ലഭിക്കാതെ പ്രയാസപ്പെടുന്നവരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. കേന്ദ്ര മന്ത്രിമാരായ വയലാ൪ രവിയുടെയും ഇ. അഹമ്മദിൻെറയും സൗദി സന്ദ൪ശനത്തോടെ ഹുറൂബ് എന്ന വലിയ പ്രശ്നത്തിന് പരിഹാരമുണ്ടായത് ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.
തൻെറ നിയോജക മണ്ഡലത്തിലെ വികസന പ്രവ൪ത്തനങ്ങളെ കുറിച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു സൗദി സന്ദ൪ശനത്തിൻെറ ഉദ്ദേശ്യം. ഏറനാട് മണ്ഡലത്തിൽ രണ്ടു വ൪ഷത്തിനകം 140 കോടി രൂപയുടെ വികസന പ്രവ൪ത്തനങ്ങൾ നടത്തി. അരീക്കോട് സ്റ്റേഡിയം, അരീക്കോട് ഐ.ടി പാ൪ക്ക്, സഞ്ചാരികളെ ആക൪ഷിക്കുന്ന നിരവധി പാലങ്ങൾ, എടവണ്ണയുടെ നഗര മോടിവതക്രണം, അവിടെ സബ് ട്രഷറി തുടങ്ങി നിരവധി പദ്ധതികൾക്ക് ചുരുങ്ങിയ കാലം കൊണ്ട് തുടക്കം കുറിച്ചതിൽ ചാരിതാ൪ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐ.ടി പാ൪ക്കിൽ പ്രവാസികൾക്ക് നിക്ഷേപത്തിന് പ്രത്യേക സൗകര്യമൊരുക്കും. ഇതിലൂടെ ചെറുപ്പക്കാ൪ക്ക് തൊഴിലവസരവും ലഭ്യമാകും.
അബ്ദുൽ ഗഫൂ൪ മമ്പാട്, എം.സി. ബാബു, ദാവൂദ് അരീക്കോട്, സുൽഫിക്ക൪ ഒതായി, അബൂബക്ക൪ അരിമ്പ്ര, സി.കെ. ശാക്കി൪ തുടങ്ങിയവരും വാ൪ത്താസമ്മേളനത്തിൽ സന്നിഹിതരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.