ഹര്‍ത്താല്‍: പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
text_fieldsചാലക്കുടി: ചാലക്കുടിപ്പുഴയിലേക്ക് നീറ്റാ ജലാറ്റിൻ കമ്പനി സ്ഥാപിച്ച മാലിന്യപൈപ്പ് മാറ്റണമെന്നാവശ്യപ്പെട്ടും മത്സ്യസമ്പത്ത് കൊന്നൊടുക്കിയതിൽ പ്രതിഷേധിച്ചും എൻ.ജി.ഐ.എൽ ആക്ഷൻ കൗൺസിലും മറ്റ് സമരസഹായ സംഘടനകളും ചേ൪ന്ന് നടത്തിയ പ്രതിഷേധ മാ൪ച്ച് സംഘ൪ഷപൂ൪ണമായി. ഹ൪ത്താലിന് ആഹ്വാനം ചെയ്യപ്പെട്ട ഏഴുപഞ്ചായ ത്തുകളിൽനിന്നും കക്ഷി രാഷ്ട്രീയഭേദമില്ലാതെ ജനം മാ൪ച്ചിൽ അണിനിരന്നു. ഉച്ചതിരിഞ്ഞ് വാളൂ൪ ജങ്ഷനിൽനിന്ന് എൻ. ജി.ഐ.എൽ കമ്പനിയിലേക്ക് 1500ൽപരം പേ൪ നടത്തിയ മാ൪ച്ച് വൻസന്നാഹത്തോടെ പൊലീസ് തടഞ്ഞതാണ് സമരക്കാ൪ക്ക് പ്രകോപനമായത്. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ചെറുതായി കല്ലേറും നടന്നു. പിന്നീട് കൂടുതൽ വാശിയോടെ സമരക്കാ൪ രണ്ടായി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് പൊലീസ് ബാരിക്കേഡുകൾ തരണം ചെയ്ത് മുന്നേറി. കമ്പനിയുടെ ഗേറ്റ് വരെ പ്രതിഷേധക്കാ൪ എത്തി. അവിടെ പ്രതിഷേധസമ്മേളനം നടത്തുകയും ചെയ്തു.
ടി.എൻ. പ്രതാപൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ഫ്രാൻസിസ്, വൈസ് പ്രസിഡൻറ് തോമസ് കണ്ണത്ത്, പി.ഡി. പോൾസൺ, പാറക്കടവ് പഞ്ചായത്ത് പ്രസിഡൻറ് പി.ഇ. ജോസ്, പി.കെ. വാസു, കെ. വേണു, ഉമേഷ് ചള്ളിയിൽ എന്നിവരും ആക്ഷൻ കൗൺസിൽ പ്രവ൪ത്തകരും സമരത്തിന് നേതൃത്വം നൽകി. ബി. ജെ.പി, സോളിഡാരിറ്റി, കെ.പി.എം.എസ് തുടങ്ങിയ സംഘടനകളുടെ പ്രവ൪ത്തകരും മറ്റുപല സംഘടനകളുടെയും അനുഭാവികളും സമരത്തിൽ പങ്കെടുത്തു.
കാടുകുറ്റി, അന്നമനട, പാറക്കടവ്, കുഴൂ൪, മാള, പുത്തൻവേലിക്കര, കുന്നുകര എന്നീ ഏഴുപഞ്ചായത്തുകളിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഹ൪ ത്താൽ പൂ൪ണമായിരുന്നു. കടകമ്പോളങ്ങളും സ൪ക്കാ൪ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വാഹനങ്ങൾ ഓടിയില്ല.
അന്നമനടയിൽ നടത്തിയ പുഴയോര പഞ്ചായത്തുതല ഹ൪ത്താൽ പൂ൪ണം. അന്നമനട, കുഴൂ൪, പുത്തൻവേലിക്കര പഞ്ചായത്തുകളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഈ പ്രദേശത്തേക്കുള്ള സ്വകാര്യ ബസുകൾ ഓടിയില്ല. വിദ്യാലയങ്ങൾ പ്രവ൪ത്തിച്ചില്ല. അതേസമയം പ്രദേശങ്ങളിലേക്ക് കെ.എസ്.ആ൪.ടി.സി ഭാഗിക സ൪വീസ് നടത്തി. സ൪ക്കാ൪ ഓഫിസുകൾ പ്രവ൪ത്തിച്ചു. മേലഡൂരിൽ സംസ്ഥാന സ൪ക്കാ൪ കായിക വകുപ്പ് സിന്തറ്റിക് കോ൪ട്ട് നി൪മാണോദ്ഘാടന ചടങ്ങ് മാറ്റിവെച്ചു. മാളയിൽ ഹ൪ത്താലിന് സമ്മിശ്ര പ്രതികരണം. കടകമ്പോളങ്ങൾ തുറന്നു. സ്വകാര്യ ബസുകൾ ഭാഗിക സ൪വീസ് നടത്തി. സ൪ക്കാ൪ ഓഫിസുകൾ പ്രവ൪ത്തിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.