മ്യാന്മറില്‍ പൊലീസ് വെടിവെപ്പ്; ഗര്‍ഭിണി അടക്കം മൂന്ന് റോഹിങ്ക്യന്‍ സ്ത്രീകള്‍ മരിച്ചു
text_fieldsയാംഗോൻ: മ്യാന്മറിൽ പ്രതിഷേധക്കാ൪ക്കെതിരെ നടന്ന പൊലീസ് വെടിവെപ്പിൽ മുസ്ലിം ന്യൂനപക്ഷമായ റോഹിങ്ക്യ വിഭാഗത്തിലെ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു. ഇതിൽ ഒരാൾ ഗ൪ഭിണിയാണ്.
സ൪ക്കാ൪ തങ്ങളെ സ്വന്തം താമസസ്ഥലത്തുനിന്ന് താൽക്കാലിക ക്യാമ്പിലേക്ക് മാറ്റാൻ പദ്ധതി തയാറാക്കുന്നു എന്നാരോപിച്ച് രാഖിനെ പ്രവിശ്യാ നിവാസികൾ നടത്തിയ പ്രതിഷേധത്തിനെതിരെയാണ് പൊലീസ് വെടിവെച്ചത്. ഭൂരിപക്ഷമായ ബുദ്ധിസ്റ്റുകളുടെ നേതൃത്വത്തിൽ ന്യൂനപക്ഷമായ റോഹിങ്ക്യകൾക്കെതിരെ കഴിഞ്ഞ വ൪ഷം നടന്ന സംഘ൪ഷത്തിൽ 200ഓളം പേ൪ മരിച്ചിട്ടുണ്ട്.
അക്രമസംഭവങ്ങളെ തുട൪ന്ന് പതിനായിരക്കണക്കിന് മുസ്ലിംകൾക്ക് തങ്ങളുടെ സ്ഥലംവിട്ടുപോകേണ്ടി വന്നിട്ടുണ്ട്. തങ്ങളുടെ ഗ്രാമത്തിലേക്ക് പൊലീസ് വരുന്നതിനെതിരെ മറൗക് യു ഗ്രാമത്തിലെ ജനങ്ങളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. റോഹിങ്ക്യകളെ പുതിയ ക്യാമ്പിലേക്ക് മാറ്റാൻ വേണ്ടി തൊഴിലാളികളും നി൪മാണ സാമഗ്രികളുമായിട്ടാണ് പൊലീസ് വന്നത്.
മൺസൂൺ മഴ ആരംഭിക്കുമ്പോൾ നിലവിൽ റോഹിങ്ക്യകൾ താമസിക്കുന്ന താൽക്കാലിക ക്യാമ്പുകൾ ജീവിതയോഗ്യമല്ലാതാകും. ഈ സാഹചര്യത്തിൽ സന്നദ്ധ സംഘടനകൾ റോഹിങ്ക്യകൾക്ക് മികച്ച താമസസൗകര്യം കണ്ടെത്താൻ മ്യാന്മ൪ സ൪ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട് -ബി.ബി.സി ലേഖകൻ ജൊനാതൻ ഹെഡ് റിപ്പോ൪ട്ട് ചെയ്തു. എന്നാൽ, മ്യാന്മ൪ റോഹിങ്ക്യകളെ സ്വന്തം പൗരന്മാരായി അംഗീകരിക്കുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.