അമേരിക്കന്‍ സൈന്യത്തില്‍ ലൈംഗികാതിക്രമം വ്യാപകം
text_fieldsവാഷിങ്ടൺ: അമേരിക്കൻ സൈന്യത്തിൽ അതിഭീകരമാംവിധം വ൪ധിച്ച ലൈംഗികാതിക്രമ സംഭവങ്ങളിൽ സെനറ്റ് സമിതി നടുക്കം പ്രകടിപ്പിച്ചു. കര, നാവിക, വ്യോമ വിഭാഗങ്ങളിലെല്ലാം വ൪ധിച്ചുവരുന്ന ലൈംഗികാതിക്രമക്കേസുകളിൽ നി൪ദാക്ഷിണ്യം നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും സംഭവങ്ങൾ കൂടിവരുകയാണെന്നും സെനറ്റ് സമിതി ചൂണ്ടിക്കാട്ടി.
മൂന്നു സൈനിക വിഭാഗങ്ങളുടെയും മേധാവികളെ വിളിച്ചുവരുത്തി, സെനറ്റ് ആയുധസേവന സമിതി നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സൈന്യത്തിനുള്ളിലെ ഇത്തരം കഥകൾ കേട്ട് ഞങ്ങൾ മടുത്തുവെന്നും അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമിതിയംഗങ്ങൾ സൈനിക മേധാവികൾക്ക് ക൪ശന നി൪ദേശം നൽകി.
26,000 സൈനിക൪ ഇത്തരം അതിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ടെന്ന് അമേരിക്കൻ പ്രതിരോധവകുപ്പിൻെറ സ൪വേ പറയുന്നു. ഇതിൽ ഭൂരിഭാഗം പേരും പരാതി നൽകാൻ തയാറാവുന്നില്ലെന്ന് സൈനിക മേധാവികൾ സമ്മതിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.