ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
text_fieldsന്യൂദൽഹി: ഒത്തുകളി കേസിൽ അറസ്റ്റിലായ ശ്രീശാന്തിൻെറ ജാമ്യാപേക്ഷ ഇന്ന് ദൽഹി അഡീഷനൽ സെഷൻസ് കോടതി പരിഗണിക്കും. വിവാഹത്തിനായി ഇടക്കാല ജാമ്യം ലഭിച്ച ശ്രീശാന്തിൻെറ സഹകളിക്കാരൻ അങ്കിത് ചവാൻ വ്യാഴാഴ്ച കോടതി മുമ്പാകെ കീഴടങ്ങി. ജൂൺ രണ്ടിനായിരുന്ന ചവാൻെറ കല്യാണം. ഒരാഴ്ചത്തെ ജാമ്യകാലാവധി കഴിഞ്ഞതിനെ തുട൪ന്ന് കീഴടങ്ങിയ ചവാനെ കോടതി തിഹാ൪ ജയിലിലേക്ക് അയച്ചു. ജൂൺ 18 വരെ റിമാൻഡ് ചെയ്യപ്പെട്ട ശ്രീശാന്ത് ഉൾപ്പെടെയുള്ള മറ്റ് പ്രതികളും തിഹാ൪ ജയിലിലാണ്.
ശ്രീശാന്ത് ഉൾപ്പെടെയുള്ളവ൪ക്കെതിരെ കരിനിയമമായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമം (മോക്ക) ഉൾപ്പെടുത്തിയതിനാൽ ജാമ്യം ലഭിക്കാനുള്ള സാധ്യത വിരളമാണ്. അതിനാൽ, മോക്ക ഉൾപ്പെടുത്താനുള്ള ദൽഹി പൊലീസിൻെറ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് ശ്രീശാന്തിൻെറ അഭിഭാഷക൪.
വാതുവെപ്പുകാരുമായി നേരിട്ട് സംസാരിച്ചതിന് തെളിവുപോലുമില്ലാതെ ശ്രീശാന്തിനെതിരെ മോക്ക ചുമത്തിയത് നിലനിൽക്കില്ളെന്നാണ് അഭിഭാഷകരുടെ വാദം. തെളിവ് ഹാജരാക്കുന്നതിലെ പരാജയം മറക്കാനും ശ്രീശാന്തിനും മറ്റും ജാമ്യം നിഷേധിക്കാനുമാണ് മോക്ക ദുരുപയോഗപ്പെടുത്തിയെന്നാണ് ഇവരുടെ ആക്ഷേപം. എന്നാൽ, മോക്ക ചുമത്തിയതിനെ ശക്തമായി ന്യായീകരിക്കുകയാണ് ദൽഹി പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.