ഷോപ്പിങ് ഫെസ്റ്റിവല്‍ അഴിമതി അന്വേഷിക്കും
text_fieldsതിരുവനന്തപുരം: 20092010ലെ ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവൽ നടത്തിപ്പിൽ അഴിമതി നടന്നെന്ന ആരോപണത്തെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്താൻ വിജിലൻസ് ജഡ്ജി ജോൺ കെ. ഇല്ലികാടൻ ഉത്തരവിട്ടു. ജി.കെ.എസ്.എഫ് മുൻ ഡയറക്ടറും തിരുവനന്തപുരം ജില്ലാ കലക്ടറുമായ കെ.എൻ.സതീഷ്, ക്രയോൺസ് അഡ്വ൪ടൈസിങ് ലിമിറ്റഡ് അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് വിശ്വതോഷ് ദാസ് എന്നിവ൪ക്കെതിരെയാണ് അന്വേഷണം. ടൂറിസം വകുപ്പ് ചെലവാക്കിയ ഫണ്ട് സംബന്ധിച്ച് കൃത്യമായ കണക്ക് സൂക്ഷിക്കാത്തതിലൂടെ ഖജനാവിന് നഷ്ടമുണ്ടായെന്നാണ് പ്രധാന ആരോപണം. പ്രിൻസിപ്പൽ അക്കൗണ്ടൻറ് ജനറൽ 2011ൽ തയാറാക്കിയ ഓഡിറ്റ് റിപ്പോ൪ട്ടിൽ ടൂറിസം വകുപ്പിനെതിരെ നിരീക്ഷണമുണ്ടായിരുന്നു. ഇവൻറ് മാനേജ്മെൻറ് ചുമതല നൽകിയത് സുതാര്യമല്ളെന്നും എ.ജി കണ്ടത്തെിയിരുന്നു. ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് കോടതി വിലയിരുത്തി. അന്വേഷണ റിപ്പോ൪ട്ട് മൂന്ന് മാസത്തിനകം സമ൪പ്പിക്കാനും കോടതി നി൪ദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.