മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് നിയമവിധേയമാക്കാന്‍ ബില്‍ ഒരുങ്ങുന്നു
text_fieldsകണ്ണൂ൪: മൾട്ടിലെവൽ മാ൪ക്കറ്റിങ് നിയമവിധേയമാക്കാൻ പുതിയ ബിൽ ഒരുങ്ങുന്നു. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ജൂൺ ഒന്നിന് ചേ൪ന്ന യോഗം കരടിന് രൂപം നൽകി. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽകൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യവസായ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
മൾട്ടിലെവൽ മാ൪ക്കറ്റിങ് എന്ന പേരിൽ മണിചെയിൻ പരിപാടി നടപ്പാക്കി കബളിപ്പിക്കുന്ന കമ്പനികൾ വ്യാപകമായതോടെയാണ് ഇത്തരം കമ്പനികളുടെ പ്രവ൪ത്തനങ്ങൾ സ൪ക്കാ൪ താൽക്കാലികമായി നി൪ത്തിയത്. തുട൪ന്ന് ഏതാനും മാസങ്ങൾക്കുമുമ്പ് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. തുട൪നടപടിയായാണ് ബില്ലിന് രൂപം നൽകാൻ തീരുമാനിച്ചത്.
മൾട്ടിലെവൽ മാ൪ക്കറ്റിങ് സ്ഥാപനങ്ങൾ സെക്യൂരിറ്റി നിക്ഷേപിക്കണമെന്നതാണ് ഒരു വ്യവസ്ഥ. ഗ്രാമീണ തലത്തിലാണ് ഇവയുടെ വേരോട്ടം എന്നതിനാൽ ജില്ലാതലത്തിൽ ഒരു ഓഫിസ൪ക്ക് ചുമതല നൽകാനും വ്യവസ്ഥ ചെയ്യുന്നു. 1978 ലെ പ്രൈസ് ആൻഡ് ചിറ്റ്സ് മണി ആക്ട് പ്രകാരമാണ് പല മൾട്ടിലെവൽ മാ൪ക്കറ്റിങ് കമ്പനികൾക്കെതിരെയും കേസെടുക്കുന്നത്. ഈ നിയമത്തിൽ ഒരു വാണിജ്യ ശൃംഖലയിൽ താഴെ ജോലിചെയ്യുന്നവ൪ മുകളിലേക്ക് പണം അടക്കേണ്ടതില്ളെന്ന വ്യവസ്ഥയാണ് മൾട്ടിലെവൽ മാ൪ക്കറ്റിങ് കമ്പനികൾക്കെതിരെ കേസെടുക്കാൻ അനുമതി നൽകുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത കമ്പനികളുടെ പ്രതിനിധികൾ പറഞ്ഞു. ഈ വ്യവസ്ഥയിൽ അവ്യക്തതയുണ്ടെന്നും അത് മാറ്റുന്നതിന് നടപടിയെടുക്കണമെന്നും ചൂണ്ടിക്കാണിച്ചു. അതിന് കേന്ദ്ര നിയമത്തിൽ മാറ്റംവരുത്തണമെന്നും അതിന് നടപടി സ്വീകരിക്കാമെന്നും സ൪ക്കാ൪ പ്രതിനിധികൾ അറിയിച്ചു.
പുറമെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ് മെൻറ് അതോറിറ്റി (ഐ.ആ൪.ഡി.എ) മാതൃകയിൽ മൾട്ടിലെവൽ മാ൪ക്കറ്റിങ് റെഗുലേറ്ററി ആക്ടിന് രൂപം നൽകുന്നതിനും ആലോചിക്കുന്നതായി സ൪ക്കാ൪ പ്രതിനിധികൾ അറിയിച്ചു. 380 കമ്പനികളാണ് സംസ്ഥാനത്ത് പ്രവ൪ത്തിച്ചിരുന്നത്. 98 ശതമാനവും വ്യാജമായിരുന്നു. ഇവയൊന്നും വ്യാപാരം നടത്തുന്നതിൻെറ നികുതി സ൪ക്കാറിലേക്ക് അടക്കുന്നില്ല. അതേസമയം നിയമവിധേയമാക്കുകയും നികുതി വ്യവസ്ഥയുണ്ടാക്കുകയും ചെയ്താൽ സ൪ക്കാറിന് വൻ നേട്ടമായിരിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ജിയോടെക് എന്ന സ്ഥാപനം ഗുജറാത്ത് സ൪ക്കാറിന് 28 കോടിയാണ് കഴിഞ്ഞ വ൪ഷം നികുതിയടച്ചത് എന്ന് ജിയോടെക്കിൻെറ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി.
മൾട്ടിലെവൽ മാ൪ക്കറ്റിങ് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതാണെന്നും ഈ സമ്പ്രദായം കേരളത്തിൽ എത്തും മുമ്പ് വ്യാജന്മാ൪ തട്ടിപ്പുമായി ഇറങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും കമ്പനി പ്രതിനിധികൾ പറഞ്ഞു. ബില്ലിന് രൂപം നൽകി നിയമസഭയിൽ അവതരിപ്പിച്ച് രണ്ടുമാസത്തിനകം നിയമ വിധേയമായി കമ്പനികൾക്ക് പ്രവ൪ത്തിക്കാനാകുമെന്നും നിലവിലെ ചുരുക്കം സ്ഥാപനങ്ങൾക്കു മാത്രമേ അനുമതി ലഭിക്കൂവെന്നും സ൪ക്കാ൪ പ്രതിനിധികൾ അറിയിച്ചു.
വ്യവസായ വകുപ്പ് അഡീ. സെക്രട്ടറി ശ്രീനിവാസ്, കമ്പനി പ്രതിനിധികൾ, വയനാട് ജില്ലാ പൊലീസ് ചീഫ്, ക്രൈം ബ്രാഞ്ച് എസ്.പി, ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.