ഉത്തര കൊറിയയുടെ ആണവ പദ്ധതിക്കെതിരെ അമേരിക്ക-ചൈന സഹകരണം
text_fieldsവാഷിങ്ടൺ: ഉത്തര കൊറിയയുടെ ആണവായുധ പദ്ധതികൾക്ക് കടിഞ്ഞാണിടാനുള്ള നീക്കങ്ങളിൽ ഒരുമിക്കാൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും തമ്മിൽ നടന്ന പ്രഥമ ഉച്ചകോടിയിൽ ധാരണയായി.
വെള്ളിയാഴ്ചയും ശനിയാഴ്ചയും കാലിഫോ൪ണിയയിൽ നടന്ന ഉച്ചകോടിയിലെ എട്ട് മണിക്കൂ൪ ച൪ച്ചയിൽ ഉഭയകക്ഷിബന്ധവും പ്രാദേശിക ആഗോളവിഷയങ്ങളും സ്ഥാനം പിടിച്ചിരുന്നു. സൈബ൪ സുരക്ഷയും സാമ്പത്തിക വിഷയങ്ങളുമാണ് ഇരുവരും പ്രധാനമായി ച൪ച്ച ചെയ്തത്. അമേരിക്കയുടെയും ചൈനയുടെയും സാമ്പത്തികബന്ധത്തിൻെറ ഭാവിക്ക് സൈബ൪ ആക്രമണങ്ങൾ ഇല്ലാതാക്കൽ പ്രധാനമാണെന്ന് ഒബാമ പറഞ്ഞതായി അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ടോം ഡൊനിലോൻ പറഞ്ഞു.
മനുഷ്യാവകാശം, സൈനികബന്ധം എന്നിവയും ഇരുവരുടെയും സംഭാഷണത്തിന് വിഷയമായതായി ഡൊനിലോൻ കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.