Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസാമ്പത്തിക വളര്‍ച്ച...

സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തുന്നതിന് നടപടി: ബഹ്റൈന്‍ പ്രധാനമന്ത്രി

text_fields
bookmark_border
സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തുന്നതിന് നടപടി: ബഹ്റൈന്‍ പ്രധാനമന്ത്രി
cancel

മനാമ: രാജ്യത്തിൻെറ സാമ്പത്തിക വള൪ച്ച ഉറപ്പുവരുത്തുന്നതിൻെറ ഭാഗമായി വൈവിധ്യവത്കരണമടക്കമുള്ള പദ്ധതികളാവിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ ചേ൪ന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011-2014 കാലത്തേക്ക് ആവിഷ്കരിച്ച സ൪ക്കാ൪ പദ്ധതികളുടെ പ്രവ൪ത്തന പുരോഗതി മന്ത്രിസഭ വിലിയിരുത്തി. 38 മന്ത്രാലയങ്ങളിലായി 733 പദ്ധതികൾ നടപ്പാക്കാനായിരുന്നു ധാരണ. ഇതിൽ ഒമ്പത് മന്ത്രാലയങ്ങളുടെ 41 പദ്ധതികൾ മാത്രമാണ് വൈകിയിട്ടുള്ളത്. ബാക്കിയുള്ള പദ്ധതികൾ 2013 അവസാനത്തോടെ പൂ൪ത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. 41 പദ്ധതികൾ വൈകിയതിൻെറ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കോ-ഓ൪ഡിനേഷൻ രൂപപ്പെടുത്തി പദ്ധതികൾ പൂ൪ത്തീകരിക്കാൻ നി൪ദേശിക്കുകയും ചെയ്തിട്ടുണ്ട്. വൈകിയ പദ്ധതികൾ ഉടൻ പൂ൪ത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എല്ലാ പദ്ധതികളും നിശ്ചിത സമയ പരിധിക്കകം പൂ൪ത്തീകരിക്കണമെന്നും അദ്ദേഹം ബന്ധപ്പെട്ടവരോട് നി൪ദേശിച്ചിട്ടുണ്ട്.
രാജ്യത്തേക്ക് കൂടുതൽ നിക്ഷേപകരെ ആക൪ഷിക്കുന്നതിന് വൈവിധ്യമാ൪ന്ന പദ്ധതികൾക്ക് രൂപം നൽകാനും പ്രധാനമന്ത്രി നി൪ദേശിച്ചു. സാമ്പത്തിക വള൪ച്ച ത്വരിതപ്പെടുത്തുന്നതിന് വിനോദ സഞ്ചാര മേഖലക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനും നി൪ദേശമുണ്ട്.
പഴയ മനാമ മാ൪ക്കറ്റ് നവീകരണമടക്കമുള്ള പദ്ധതികൾ വഴി രാജ്യത്തിൻെറ പാരമ്പര്യം നിലനി൪ത്താനും ഉദ്ദേശ്യമുണ്ട്. പരമ്പരാഗത മുത്ത് വ്യവസായത്തെയും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇതിൻെറ ഭാഗമായി നടക്കും. തൊഴിൽ വിപണിയുടെ വള൪ച്ച വിലയിരുത്തുന്ന റിപ്പോ൪ട്ട് കാബിനറ്റിൽ തൊഴിൽ മന്ത്രി അവതരിപ്പിച്ചു. പൊതു, സ്വകാര്യ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമായതായി റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടുന്നു. 2013 ആദ്യ പാദത്തിൽ തൊഴിലവസരങ്ങളിൽ 6.7 ശതമാനം വ൪ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൊത്തം 6,48,000 തൊഴിലാളികൾ പൊതു, സ്വകാര്യ മേഖലകളിലുണ്ട്. ഇതിൽ 23 ശതമാനവും സ്വദേശികളാണ്. തദ്ദേശീയ തൊഴിലാളികളിൽ 3.6 ശതമാനം വ൪ധനയുണ്ടായപ്പോൾ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 7.7 ശതമാനം വ൪ധനയാണ് ഉണ്ടായിട്ടുള്ളത്. 2013ലെ ആദ്യ പാദ കണക്കനുസരിച്ച് മൊത്തം അഞ്ച് ലക്ഷം വിദേശ തൊഴിലാളികളാണ് രാജ്യത്തുള്ളത്. കൂടാതെ ഇക്കാലയളവിൽ 1219 സ്വദേശികൾ തൊഴിൽ വിപണിയിൽ ഇടം കണ്ടെത്തുകയുണ്ടായി. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ ശരാശരി ശമ്പളം 508 ദിനാറും ഏറ്റവും കുറഞ്ഞ ശമ്പളം 250 ദിനാറുമായി കണക്കാക്കപ്പെട്ടിട്ടുണ്ട്.
ഇൻറ൪നാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിറ്റ് കൗൺസിൽ അംഗത്വം ബഹ്റൈന് ലഭിച്ചതിന് കാബിനറ്റ് അംഗീകാരം നൽകി. ഈ മേഖലയിൽ കൂടുതൽ പുരോഗതിക്കും വള൪ച്ചക്കും ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടെലികമ്യൂണിക്കേഷൻ കാര്യ സഹമന്ത്രി അറിയിച്ചു.
യൂനൈറ്റഡ് നാഷൻസ് ഫോ൪ എൻവിയോൻമെൻറും നാഷണൽ ഗ്യാസ് ആൻറ് ഓയിൽ അതോറിറ്റിയും സംയുക്തമായി വിവിധ സുരക്ഷാ പദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനമായി. എയ്ഡ്സും സമാനമായ മറ്റ് രോഗങ്ങളിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്ന ബാധ്യത സ൪ക്കാരിനുണ്ടെന്നും ഇതിനാവശ്യമായ നിയമനി൪മാണം നടത്താൻ പ്രത്യേക നിയമകാര്യ സമിതിയെ കാബിനറ്റ് ചുമതലപ്പെടുത്തുകയും ചെയ്തു. അത്യാവശ്യമായ സ്ഥലങ്ങളിൽ അടിയന്തിര സ്വഭാവത്തിൽ സ്കൂളുകൾ ഏ൪പ്പെടുത്തുന്നിനുള്ള പാ൪ലമെൻറ് നി൪ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മന്ത്രിസഭാ തീരുമാനങ്ങൾ സെക്രട്ടറി ഡോ. യാസി൪ ബിൻ ഈസ അന്നാസി൪ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story