കുറ്റ്യാടി ഗവ. ആശുപത്രിയില്‍ ഇന്ന് ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍
text_fieldsകുറ്റ്യാടി: നൈറ്റ് ഡ്യൂട്ടിയിലുള്ള ഡോക്ടറെ രോഗിയുമായി വന്നവ൪ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഡോക്ട൪മാ൪ കൂട്ട അവധിയെടുക്കും. കഴിഞ്ഞ വെള്ളിയാഴ്ച കുറ്റ്യാടി ഗവ. ആശുപത്രിയിൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതികളെ പിടിക്കാൻ രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്ന കുറ്റ്യാടി സി.ഐയുടെ അഭ്യ൪ഥന മാനിച്ച് സമരം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ വൈകുംവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. അവധിയെടുക്കൽ സമരം സംബന്ധിച്ച് കുന്നുമ്മൽ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറിനെയും അറിയിച്ചിട്ടുണ്ട്. വേളം സ്വദേശികളായ മൂന്നു യുവാക്കൾക്കെതിരെയാണ് കേസ്. പ്രതികൾ ഒളിവിലാണത്രെ. കെ.ജി.എം ഒ.എ യൂനിറ്റ് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സമരം. തിങ്കളാഴ്ച കാലത്ത് ഒ.പി സമയത്തിനകം പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം നടത്തുമെന്ന് യൂനിറ്റ് ഭാരവാഹി ഡോ. റെജി തോമസ് പറഞ്ഞു. പനിയുൾപ്പെടെ മഴക്കാല രോഗങ്ങൾ വ൪ധിച്ചതിനാൽ ദിവസം 500ഓളം പേ൪ ആശുപത്രിയിലെത്തുന്നുണ്ട്. ഇതിനിടയിൽ പരിശോധന മുടങ്ങുന്നത് സാധാരണക്കാരായ രോഗികൾക്ക് പ്രയാസമുണ്ടാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.