എ.ഐ.എ.ഡി.എം.കെ രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
text_fieldsചെന്നൈ: അഞ്ച് രാജ്യസഭാ സ്ഥാനാ൪ഥികളെ എ.ഐ.എ.ഡി.എം.കെ പ്രഖ്യാപിച്ചു. ഇതോടെ സി.പി.ഐയുടെ രാജ്യസഭാ പ്രതീക്ഷക്ക് തിരിച്ചടിയായി. കാലാവധി പൂ൪ത്തിയാക്കുന്ന വി. മൈത്രേയനെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കെ.ആ൪. അ൪ജുനൻ, ടി. രതിനവേൽ, ആ൪. ലക്ഷ്മണൻ, എസ്. ശരവണപെരുമാൾ എന്നിവരാണ് ബാക്കി നാലു പേ൪. കാലാവധി പൂ൪ത്തിയാക്കുന്ന ആറ് എം.പിമാരിൽ രണ്ടു പേരേ എ.ഐ.എ.ഡി.എം.കെക്കുള്ളൂ. രണ്ട് അംഗങ്ങൾ ഡി.എം.കെയുടേതും ഒന്ന് കോൺഗ്രസിൻേറതും ഒന്ന് സി.പി.ഐയുടേതുമാണ്. നിയമസഭയിൽ 151 എം.എൽ.എമാരാണ് എ.ഐ.എ.ഡി.എം.കെക്കുള്ളത്. നാല് അംഗങ്ങളെ രാജ്യസഭയിലത്തെിക്കാൻ 136 വോട്ട് മതിയായിരിക്കെ ബാക്കി 15 വോട്ട് സി.പി.ഐ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
എ. ബി. ബ൪ദൻ, ഡി. രാജ തുടങ്ങിയവ൪ ചെന്നൈയിലത്തെി ജയലളിതയെ കണ്ട് ച൪ച്ച നടത്തിയിരുന്നു. കാലാവധി പൂ൪ത്തിയാക്കുന്ന ആറു പേരിൽ ഒരാൾ സി.പി.ഐയുടെ ഡി. രാജയാണ്. എട്ട് എം.എൽ.എമാരാണ് അവ൪ക്കുള്ളത്. 10 പേ൪ സി.പി.എമ്മിനും. ജയലളിത പിന്തുണക്കാത്തപക്ഷം സി.പി.ഐക്ക് എം.പി സ്ഥാനം നഷ്ടപ്പെടും. അതേസമയം, ഒരു അംഗത്തെപ്പോലും ജയിപ്പിക്കാനാവാത്ത സ്ഥിതിയാണ് ഡി.എം.കെക്ക്. 23 സീറ്റുള്ള പാ൪ട്ടിക്ക് പ്രതിപക്ഷ നേതാവ് വിജയകാന്തിൻെറ ഡി.എം.ഡി.കെയുടെ പിന്തുണയുണ്ടെങ്കിലേ ഒരാളെയെങ്കിലും വിജയിപ്പിക്കാനാവൂ.ഈ മാസം 27നാണ് തെരഞ്ഞെടുപ്പ് ആവശ്യമായി വന്നാൽ നടത്തുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.