ജിയാ ഖാന്‍െറ കാമുകന്‍ കസ്റ്റഡിയില്‍
text_fieldsമുംബൈ: ബോളിവുഡ് നടി നഫീസ ഖാൻ എന്ന ജിയാ ഖാൻെറ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകനും ആദിത്യ പാഞ്ചൊലി, സറീന വഹാബ് എന്നിവരുടെ മകനുമായ സൂരജ് പാഞ്ചൊലി പൊലീസ് കസ്റ്റഡിയിൽ. ജൂഹുവിലെ സാഗ൪ സംഗീത് അപാ൪ട്ട്മെൻറിലെ മുറിയിൽ തൂങ്ങി മരിക്കുന്നതിനു മുമ്പ് ജിയ സൂരജിന് എഴുതിയ കത്ത് കണ്ടെടുത്തതിനെ തുട൪ന്നാണ് പൊലീസ് നടപടി. ഉടൻ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.
ആത്മാ൪ഥമായി സ്നേഹിച്ചിട്ടും അവഗണന സഹിച്ചിട്ടും അപമാനമാണ് സൂരജിൽ നിന്നുണ്ടായതെന്ന് വിവരിക്കുന്നതാണ് ജിയയുടെ കത്ത്. ജിയ മരിച്ച് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇളയ സഹോദരിയാണ് കത്ത് കണ്ടെടുത്തത്. ജിയയുടെ അനുസ്മരണ ചടങ്ങിൽ വായിക്കാൻ അവരെഴുതിയ കവിതകൾക്കായി തിരഞ്ഞപ്പോഴാണത്രെ കത്ത് കിട്ടിയത്. ബോളിവുഡും മാധ്യമങ്ങളും മകൾ വിഷാദ രോഗിയാണെന്ന് പ്രചരിപ്പിക്കുന്നതിൽ മനംനൊന്ത് അമ്മ റാബിയ ഖാൻ കത്ത് മാധ്യമങ്ങൾക്ക് കൈമാറിയതോടെ പൊലീസിൽ സമ്മ൪ദമേറി. വഞ്ചനയും പീഡനവും വിവരിക്കുന്ന കത്തിൽ ജിയ ബലാത്സംഗത്തിന് ഇരയായതായും ഗ൪ഭഛിദ്രം നടത്തിയതായും പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.